മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഒടുവില്‍ ഔദ്യോഗിക ജേഴ്സിയില്‍ അവതരപ്പിച്ചത്. 22ാം നമ്പര്‍ ജേഴ്സി ധരിച്ചാകും ആര്‍ച്ചര്‍ ഇത്തവണ മുംബൈ കുപ്പായത്തില്‍ ഇറങ്ങുക.
മുംബൈ: ഐപിഎല്ലില്‍ പ്രതാപം തിരിച്ചുപിടിക്കാനിറങ്ങുകയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. പേസര്‍ ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യം ഇത്തവണ മുംബൈക്ക് കനത്ത തിരിച്ചടിയാണ്. ബുമ്രയില്ലെങ്കിലും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യമാണ് മുംബൈയുടെ ആശ്വാസം. ഇത്തവണ മുംബൈയുടെ ട്രംപ് കാര്‍ഡാകും ആര്‍ച്ചര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം, മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലന മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ഓപ്പണര്‍ ഇഷാന്‍ കിഷനും ആര്‍ച്ചര്‍ പന്തെറിയുന്നതിന്‍റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിരുന്നു.അതിവേഗ പന്തുകള്‍ കൊണ്ട് ആര്‍ച്ചര്‍ രോഹിത്തിനെയും കിഷനെയും വെള്ളം കുടിപ്പിച്ചപ്പോള്‍ ഡഗ് ഔട്ടില്‍ എല്ലാറ്റിനും സാക്ഷിയായി ജസ്പ്രീത് ബുമ്രയും ഉണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക ജേഴ്സിയില്‍ അവതരപ്പിച്ചത്. 22ാം നമ്പര്‍ ജേഴ്സി ധരിച്ചാകും ആര്‍ച്ചര്‍ ഇത്തവണ മുംബൈ കുപ്പായത്തില്‍ ഇറങ്ങുക.2021ലെ ഐപിഎല്‍ മെഗാ താരലേലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്‍ച്ചറെ എട്ട് കോടി രൂപ മുടക്കി മുംബൈ ടീമിലെത്തിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു
പരിക്കുമൂലം കളിക്കാനാകില്ലെന്ന് അറിഞ്ഞിട്ടും ആര്‍ച്ചര്‍ക്കായി മുംബൈ എട്ടു കോടി മുടക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും തന്‍റെ പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ആര്‍ച്ചര്‍ക്ക് ഇതുവരെ ആയിട്ടില്ല. ബംഗ്ലാദേശിനെതിരായ ഏകദിന. ടി20 പരമ്പരകളില്‍ കളിച്ചശേഷമാണ് ആര്‍ച്ചര്‍ ഐപിഎല്ലിനെത്തുന്നത്. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.
