1952ല്‍ വിനു മങ്കാദും പങ്കജ് റോയിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 106 റണ്‍സടിച്ചതായിരുന്നു ലോര്‍ഡ്സിലെ ഇതിന് മുമ്പത്തെ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിന്‍റെ സെഞ്ചുറി കൂട്ടുകെട്ട്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-രാഹുല്‍ സഖ്യം 126 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ രോഹിത് ശര്‍മയും കെ എല്‍ രാഹുലും സ്വന്തമാക്കിയത് അപൂര്‍വനേട്ടം.1952നുശേഷം ലോര്‍ഡ്സില്‍ ഇന്ത്യക്കായി ആദ്യമായി സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്ന ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.

1952ല്‍ വിനു മങ്കാദും പങ്കജ് റോയിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 106 റണ്‍സടിച്ചതായിരുന്നു ലോര്‍ഡ്സിലെ ഇതിന് മുമ്പത്തെ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിന്‍റെ സെഞ്ചുറി കൂട്ടുകെട്ട്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-രാഹുല്‍ സഖ്യം 126 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ലോര്‍ഡ്സില്‍ ഒരു ടീം നേടുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും രോഹിത്തും രാഹുലും ഇന്ന് സ്വന്തമാക്കി. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്കും അന്‍ഡ്ര്യു സ്ട്രോസും ചേര്‍ന്ന് 114 റണ്‍സ് നേടിയതായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.

2016നുശേഷം ഇംഗ്ലണ്ടില്‍ ഒരു ഓപ്പണിംഗ് സഖ്യം 100 റണ്‍സ് കടക്കുന്നതും ഇതാദ്യമാണ്. 2016ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഡോം സിബ്ലിയും റോറി ബേണ്‍സുമാണ് ഇംഗ്ലണ്ടില്‍ ഇതിന് മുമ്പ് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയവര്‍.

83 റണ്‍സെടുത്ത് പുറത്തായ രോഹിത് ശര്‍മ വിദേശത്തെ തന്‍റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോറും കണ്ടത്തെി. ആന്‍ഡേഴ്സണാണ് രോഹിത്തിനെ മടക്കിയത്.