2003ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറും കളിയും, സൂപ്പര്‍ സിക്‌സിലെ അഞ്ചും ജയിച്ച ഓസ്‌ട്രേലിയ സെമിയില്‍ ശ്രീലങ്കയേയും ഫൈനലില്‍ ഇന്ത്യയേയും കീഴടക്കി കിരീടം നേടി.

മുംബൈ: ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. ഈ കുതിപ്പ് തുടര്‍ന്നാല്‍ ലോകകപ്പ് നേട്ടത്തിനൊപ്പം ഒരപൂര്‍വ്വ റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകളെ തോല്‍വി അറിയാതെ കിരീടം നേടിയിട്ടുള്ളൂ. ഈ രണ്ട് ടീമും, രണ്ട് തവണ വീതം ഈ നേട്ടം സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമാണ് ആ ടീമുകള്‍. 1975, 1979 ലോകകപ്പുകളിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ അപരാജിത കുതിപ്പ്.

1975ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയും ജയിച്ച ക്ലൈവ് ലോയിഡും സംഘവും സെമിയില്‍ ന്യുസിലന്‍ഡിനേയും ഫൈനലില്‍ ഓസ്‌ട്രേലിയേയും തോല്‍പ്പിച്ചു. 1979ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ രണ്ട് കളി വിന്‍ഡീസ് ജയിച്ചപ്പോള്‍, ശ്രീലങ്കക്കെതിരായ മത്സരം മഴയില്‍ ഒലിച്ചുപോയി. സെമിയില്‍ പാകിസ്ഥാനെയും ഫൈനലില്‍ ഇംഗ്ലണ്ടിനേയും തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം കിരീടം നേടി വിന്‍ഡീസ്. 2003ലും 2007ലുമാണ് ഒറ്റമത്സരം പോലും തോല്‍ക്കാതെ ഓസീസ് കപ്പടിച്ചത്.

2003ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറും കളിയും, സൂപ്പര്‍ സിക്‌സിലെ അഞ്ചും ജയിച്ച ഓസ്‌ട്രേലിയ സെമിയില്‍ ശ്രീലങ്കയേയും ഫൈനലില്‍ ഇന്ത്യയേയും കീഴടക്കി കിരീടം നേടി. റിക്കി പോണ്ടിംഗും സംഘവും ആ അപ്രമാധിത്വം 2007ലും ആവര്‍ത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയും സൂപ്പര്‍ 8ലെ ആറ് കളിയും ജയിച്ച ഓസ്‌ട്രേലിയ, സെമിയില്‍ ദക്ഷിണാഫ്രിക്കയേയും ഫൈനലില്‍ ശ്രീലങ്കയേയും തോല്‍പ്പിച്ച് കിരിടം നേടി.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഘങ്ങളായാണ് ക്ലൈവ് ലോയിഡിന്റ് വിന്‍ഡീസും, പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയും അറിയപ്പെടുന്നത്. അത്തരമൊരു സംഘമാവാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും ഇന്ത്യന്‍ ടീമിനുമുള്ളത്. അതിലേക്ക് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം.

ഐശ്വര്യ റായിയെ കുറിച്ച് അനാവശ്യ പരാമര്‍ശം! മുന്‍ പാക് താരം അബ്ദുള്‍ റസാഖ് എയറില്‍, അഫ്രീദിക്കും വിമര്‍ശനം