34-ാം വയസിലാണ് രോഹിത് ഇന്ത്യയുടെ നായകനായത്. 2021ല്‍ വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി സെലക്ടര്‍മാര്‍ രോഹിത്തിനെ നായകനാക്കിയത്.

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്കായി ടോസിനിറങ്ങിയപ്പോഴെ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടി ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. 36 വയസും 161 ദിവസവും പ്രായമുള്ള രോഹിത് 36 ദിവസവും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യയെ ലോകകപ്പില്‍ നയിച്ച മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. 1992, 1996,1999 ലോകകപ്പുകളില്‍ ഇന്ത്യന്‍ നായകനായിരന്നു അസ്ഹറുദ്ദീന്‍.

34-ാം വയസിലാണ് രോഹിത് ഇന്ത്യയുടെ നായകനായത്. 2021ല്‍ വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി സെലക്ടര്‍മാര്‍ രോഹിത്തിനെ നായകനാക്കിയത്. ടി20 നായകനാക്കിയതിന് പിന്നാലെയായിരുന്നു രോഹിത്തിനെ ഏകദിനങ്ങളിലും പിന്നീട് ടെസ്റ്റിലും നായകനാക്കിയത്. പിന്നീട് ടെസ്റ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 ടീമില്‍ കളിച്ചിട്ടില്ലെങ്കിലും രോഹിത് തന്നെയാണ് ഔദ്യോഗികമായി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും നായകന്‍.

ടീം ഇന്ത്യ 'മെന്‍ ഇൻ ഓറഞ്ച്' ആയത് എങ്ങനെ, ഡച്ച് ഫുട്ബോൾ ടീമിനെ അനുസ്മരിപ്പിച്ച് ഇന്ത്യയുടെ ട്രെയിനിംഗ് ജേഴ്സി

രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടി20 പരമ്പരകളില്‍ ഇന്ത്യയെ ഇപ്പോള്‍ നയിക്കുന്നത്. ഐസിസി ടൂര്ണമെന്‍റുകളില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് കിരീടങ്ങളൊന്നും നേടാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റു.

ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡാണ് ലോകകപ്പില്‍ ഇന്ത്യയെ നയിച്ച പ്രായം കൂടിയ മൂന്നാമത്തെ നായകന്‍ 34 വയസും 71 വയസും പ്രായമുള്ളപ്പോവാണ് രാഹുല്‍ ദ്രാവിഡ് 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. വിന്‍സീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. എസ് വെങ്കട്ടരാഘവന്‍(34 വയസും 56 ദിവസവും), എം എസ് ധോണി(33 വയസും 262 ദിവസവും) എന്നിവരാണ് പ്രായക്കൂടുതലുള്ള നായകന്‍മാരില്‍ രോഹിത്തിന് പിന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക