Asianet News MalayalamAsianet News Malayalam

വെല്ലുവിളി ഏറ്റെടുത്ത് രോഹിത്, പിന്നാലെ അര്‍ധ സെഞ്ചുറി; സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍

നിലവില്‍ വിരാട് കോലിക്കും 32 അര്‍ധ സെഞ്ചുറികളാണുള്ളത്. 41 പന്തില്‍ നിന്നാണ് രോഹിത് 72 റണ്‍സ് നേടിയത്. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.

Rohit Sharma creates new record in Asia Cup after fifty against Sri Lanka
Author
First Published Sep 6, 2022, 8:54 PM IST

ദുബായ്: ശ്രീലങ്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടിയതോടെ ടി20 റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന റെക്കോര്‍ഡ് പങ്കുവെക്കുയാണ് രോഹിത്. ഇന്നത്തെ 72 റണ്‍സോടെ രോഹിത്തിന് ടി20 ക്രിക്കറ്റില്‍ 32 അര്‍ധ സെഞ്ചുറികളായി. നിലവില്‍ വിരാട് കോലിക്കും 32 അര്‍ധ സെഞ്ചുറികളാണുള്ളത്. 41 പന്തില്‍ നിന്നാണ് രോഹിത് 72 റണ്‍സ് നേടിയത്. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.

94 ഇന്നിംഗ്സില്‍ നിന്നാണ് കോലിയുടെ നേട്ടം. രോഹിത് ഇതുവരെ 128 ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് നാലാം സ്ഥാനത്ത്. 91 ഇന്നിംഗ്‌സില്‍ നിന്ന് 23 അര്‍ധ സെഞ്ചുറികള്‍ നേടാന്‍ വാര്‍ണര്‍ക്കായി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ വാര്‍ണര്‍ക്ക് തൊട്ടുപിന്നിലുണ്ട്. 

ക്രിക്കറ്റ് ദൈവത്തിന്റെ പിന്തുണയും അര്‍ഷ്ദീപിന്; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഹൃദ്യമായ കുറിപ്പ്

117 ഇന്നിംഗ്‌സില്‍ നിന്ന് 22 അര്‍ധ സെഞ്ചുറികളാണ് ഗപ്റ്റില്‍ നേടിയത്. ഇതില്‍ കോലിക്കും രോഹിത്തിനും ഭീഷണിയാവുക അസം മാത്രമാണ്. ഇപ്പോഴത്തെ ഫോമില്‍ അധികം വൈകാതെ ഇരുവരേയും മറിടക്കാന്‍ അസമിന് സാധിച്ചേക്കും. അതേസമയം, രണ്ട് സിക്സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ കോലി ഇന്ന് റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. 98 സിക്സുകളാണ് കോലിക്കുള്ളത്. രോഹിത് നേരത്തെ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രോഹിത്തിന് പിന്നില്‍ രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനുള്ള അവസരമായിരുന്നു കോലിക്കുണ്ടായിരുന്നത്.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പറന്നു പിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം

അതേസമയം മറ്റൊരു നേട്ടം കൂടി രോഹിത് സ്വന്തമാക്കി. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് രോഹിത്. മാത്രമല്ല, ഏഷ്യാ കപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം കൂടിയായി രോഹിത്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ സ്വന്തമാക്കിയ താരവും രോഹിത് തന്നെ.
 

Follow Us:
Download App:
  • android
  • ios