Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്മാരുട ക്യാപ്റ്റന്‍! ലോകകപ്പിലെ അപൂര്‍വ റെക്കോര്‍ഡ് ഇനി രോഹിത്തിന് സ്വന്തം; മോര്‍ഗന്‍ പിന്നില്‍

രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുല്‍ സെഞ്ചുറി കൂട്ടുകെണ്ടാക്കുന്നതും ഇരുവരുമാണ്. ഈ വര്‍ഷം അഞ്ചാം തവണയാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്.

rohit sharma creates new record in odi world cup after fifty against netherlands 
Author
First Published Nov 12, 2023, 7:21 PM IST

ബംഗളൂരു: ഒരു ലോകകപ്പില്‍ ഏറ്റവും സിക്‌സുകള്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സെടുത്താണ് രോഹിത് മടങ്ങുന്നത്. ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകളുണ്ടായിരുന്നു. ഇതോടെ രോഹിത്തിന് ഈ ലോകകപ്പില്‍ 24 സിക്‌സുകളായി. 2019 ലോകകപ്പില്‍ 22 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെയാണ് രോഹിത് മറികടന്നത്. ,

ഇക്കാര്യത്തില്‍ എബി ഡിവില്ലിയേഴ്‌സ് (22 - 2015), ആരോണ്‍ ഫിഞ്ച് (18 - 2019), ബ്രന്‍ഡന്‍ മക്കല്ലം (17 - 2015) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ നേടിയ താരങ്ങളില്‍ രോഹിത് മൂന്നാമതെത്തി. ഇക്കാര്യത്തില്‍ 21 തവണ അമ്പതിലധികം സ്‌കോര്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. വിരാട് കോലി (15) രണ്ടാം സ്ഥാനത്തുണ്ട്. രോഹിത്തിന്റെ അക്കൗണ്ടില്‍ 13 ആയി. 26 ഇന്നിംഗ്‌സുകള്‍ മാത്രമാണ് കളിച്ചത്. കോലിക്ക് 36 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും നേടിയത്. സച്ചിന്‍ 44 ഇന്നിംഗ്‌സില്‍ നിന്നും. ഷാക്കിബ് അല്‍ ഹസന്‍ (13), കുമാര്‍ സംഗക്കാര (12) എന്നിവരും പട്ടികയിലുണ്ട്. 

രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുല്‍ സെഞ്ചുറി കൂട്ടുകെണ്ടാക്കുന്നതും ഇരുവരുമാണ്. ഈ വര്‍ഷം അഞ്ചാം തവണയാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഇബ്രാഹിം സദ്രാന്‍ - റഹ്മാനുള്ള ഗുര്‍ബാസ് (4), ദിമുത് കരുണാരത്‌നെ - പതും നിസ്സങ്ക (3), കുശാല്‍ മെന്‍ഡിസ്- സധീര സമരവിക്രമ (3) എന്നിവര്‍ പിന്നിലായി.

Follow Us:
Download App:
  • android
  • ios