Asianet News MalayalamAsianet News Malayalam

അന്ന് കോലി, ഇന്നലെ രോഹിത്; ബാബറിന്‍റെ വജ്രായുധമായ ഹാരിസ് റൗഫിനെ വെറും 'തല്ലുകൊള്ളി' യാക്കി ഹിറ്റ്മാൻ

പിന്നാലെ കോലിയുടെ വക പുള്‍ ഷോട്ടിലൂടെയും മനോഹരമായ കവര്‍ ഡ്രൈവിലൂടെയും രണ്ട് ബൗണ്ടറികള്‍. ഇതോടെ പാക് നായകന്‍ ബാബര്‍ അസം എട്ടാം ഓവറില്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെ രംഗത്തിറക്കി. നവാസിനെയും രോഹിത് സിക്സിന് തൂക്കിയതോടെ ഹാരിസ് റൗഫിന്‍റെ അതിവേഗത്തിലായിരുന്നു ബാബറിന്‍റെ അവസാന പ്രതീക്ഷ.

 

Rohit Sharma Diffuses Haris Rauf threat with towering sixes in India vs Pakistan Cricket World Cup on 14-10-2023 gkc
Author
First Published Oct 15, 2023, 1:00 PM IST | Last Updated Oct 15, 2023, 3:17 PM IST

അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ അഭിമാന പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇന്ത്യ അവിസ്മരണീയ ജയത്തിനൊപ്പം അപരാജിതരെന്ന റെക്കോര്‍ഡും നിലനിര്‍ത്തി. ഇന്നലെ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയപ്പോള്‍ ഇന്ത്യക്ക് ഏറ്റവുമധികം ഭീഷണിയാകുമെന്ന് കരുതിയത് ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമായിരുന്നു. പാകിസ്ഥാന്‍റെ ബൗളിംഗ് പ്രതീക്ഷയും ഇവര്‍ രണ്ടുപേരിലുമായിരുന്നു.

എന്നാല്‍ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിലപാട് വ്യക്തമാക്കി. മൂന്നാം പന്തില്‍ ഗില്ലും അഫ്രീദിയെ ബൗണ്ടറി കടത്തി. ഹസന്‍ അലിക്കെതിരെ ഗില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയടിച്ചെങ്കിലും പിന്നാലെ ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി കടത്താനുള്ള അമിതാവേശത്തില്‍ പുറത്തായി. എന്നാല്‍ ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ ആറാം ഓവറില്‍ ഷോര്‍ട്ട് ബോളിനെ രോഹിത് സിക്സിന് പറത്തി. പിന്നാലെ കോലിയുടെ വക പുള്‍ ഷോട്ടിലൂടെയും മനോഹരമായ കവര്‍ ഡ്രൈവിലൂടെയും രണ്ട് ബൗണ്ടറികള്‍. ഇതോടെ പാക് നായകന്‍ ബാബര്‍ അസം എട്ടാം ഓവറില്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെ രംഗത്തിറക്കി. നവാസിനെയും രോഹിത് സിക്സിന് തൂക്കിയതോടെ ഹാരിസ് റൗഫിന്‍റെ അതിവേഗത്തിലായിരുന്നു ബാബറിന്‍റെ അവസാന പ്രതീക്ഷ.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ മുഹമ്മദ് റിസ്‌വാന് നേരെ ജയ് ശ്രീറാം വിളികളുമായി ആരാധകർ

ഹാരിസ് റൗഫിന്‍റെ ആദ്യ ഓവറില രണ്ടാം പന്ത് തന്നെ രോഹിത് ലോംഗ് ഓണിലേക്ക് സിക്സിന് പറത്തി. മൂന്നാം പന്തില്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് നാലാം പന്ത് വീണ്ടും കവറിന് മുകളിലൂടെ സിക്സിന് തൂക്കി. ഇതോടെ ആദ്യ ഓവറില്‍ റൗഫ് വഴങ്ങിയത് 14 റണ്‍സ്. ഹസന്‍ അലി തൊട്ടടുത്ത ഓവറില്‍ വിരാട് കോലിയെ വീഴ്ത്തിയതോടെ പാകിസ്ഥാന് വീണ്ടും പ്രതീക്ഷയായി.ഹാരിസ് റൗഫിന്‍റെ അടുത്ത ഓവറിലെ അഞ്ച് പന്തും നേരിട്ടത് ശ്രേയസ് അയ്യരായിരന്നു. റൗഫിനെ ശ്രേയസ് ബഹുമാനിച്ചപ്പോള്‍ വലിയ പരിക്കില്ലാതെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ റൗഫിനായി. റൗഫിന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്ത് ശ്രേയസ് ബൗണ്ടറി കടത്തിയെങ്കിലും ആ ഓവറില്‍ എട്ട് റണ്‍സെ പാക് പേസര്‍ വഴങ്ങിയുള്ളു.

നാലാം ഓവര്‍ എറിയാനെത്തിയ ഹാരിസ് റൗഫ് രോഹിത്തിനെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം പ്രയോഗിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ 141 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ഷോര്‍ട്ട് ബോളിനെ രോഹിത് അതിനെക്കാള്‍ വേഗത്തില്‍ ഗ്യാലറിയിലെത്തിച്ചു. ആ ഓവറിലും ഹാരിസ് റൗഫ് 10 റണ്‍സ് വഴങ്ങിയതോടെ ബാബറിന് തന്‍റെ വജ്രായുധത്തെ പിന്‍വലിക്കേണ്ടിവന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഏറ്റവും വലിയ ബൗളിംഗ് പ്രതീക്ഷയായിരുന്ന റൗഫ് ആറോവറില്‍ വഴങ്ങിയത് 43 റണ്‍സ്.

അത് വാങ്ങേണ്ട ദിവസം ഇന്നല്ല, കോലിയിൽ നിന്ന് ജേഴ്സി സമ്മാനമായി വാങ്ങിയ ബാബറിനെതിരെ തുറന്നടിച്ച് വസീം അക്രം

നാലോവറില്‍ 31 റണ്‍സ് വഴങ്ങിയ ഷദാബ് ഖാന്‍ കഴിഞ്ഞാൽ പാക് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹമേറ്റുവാങ്ങിയതും റൗഫായിരുന്നു. ഹാരിസ് റൗഫിനെതിരെ രോഹിത് മാത്രം അടിച്ചത് മൂന്ന് സിക്സുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി സിക്സിന് പറത്തിയ വിരാട് കോലി ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചതിനോടാണ് ഹിറ്റ്മാന്‍റെ പ്രകടനത്തെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios