നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ മുഹമ്മദ് റിസ്‌വാന് നേരെ ജയ് ശ്രീറാം വിളികളുമായി ആരാധകർ
ഗ്രൗണ്ടിലായാലും പുറത്തായാലും തന്‍റെ വിശ്വാസത്തെ എല്ലായ്പ്പോഴും മുറുകെ പിടിക്കുന്ന താരമാണ് റിസ്‌വാന്‍. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെ ഡ്രിങ്ക്സിന്‍റെ ഇടവേളയില്‍ പോലും ഗ്രൗണ്ടില്‍ പ്രാര്‍ത്ഥനക്ക് റിസ്‌വാന്‍ സമയം കണ്ടെത്തിയിരുന്നു.

അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാക് താരം മുഹമ്മദ് റിസ്‌വാന്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ജയ് ശ്രീറാം വിളികളുമായി ആരാധകര്‍. പാക് ഇന്നിംഗ്സിലെ 34ാം ഓവറിലാണ് 49 റണ്‍സെടുത്ത് നില്‍ക്കെ റിസ്‌വാന്‍ ബുമ്രയുടെ സ്ലോ ബോളില്‍ ക്ലാന്‍ ബൗള്‍ഡായത്. ക്യാപ്റ്റന്‍ ബാബര്‍ അസത്തെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതിന് പിന്നാലെ റിസ്‌വാന്‍ കൂടി മടങ്ങിയതോടെ 155-2 എന്ന മികച്ച സ്കോറില്‍ നിന്ന് പാകിസ്ഥാന്‍ 191ന് ഓള്‍ ഔട്ടായിരുന്നു. ബുമ്രയുടെ പന്തില്‍ ഔട്ടായശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ റിസ്‌വാന് നേരെയാണ് ആരാധകരുടെ ജയ് ശ്രീറാം വിളിച്ചത്.
ഗ്രൗണ്ടിലായാലും പുറത്തായാലും തന്‍റെ വിശ്വാസത്തെ എല്ലായ്പ്പോഴും മുറുകെ പിടിക്കുന്ന താരമാണ് റിസ്‌വാന്‍. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെ ഡ്രിങ്ക്സിന്‍റെ ഇടവേളയില്‍ പോലും ഗ്രൗണ്ടില്‍ പ്രാര്‍ത്ഥനക്ക് റിസ്‌വാന്‍ സമയം കണ്ടെത്തിയിരുന്നു.
ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് അഹമ്മദാബാദിലും തകരാതെ കാത്ത ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്വല ജയമാണ് ഇന്നലെ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. റിസ്‌വാനും ബാബറും ക്രീസില്‍ നിന്നപ്പോള്‍ പാകിസ്ഥാന്‍ 300 റണ്‍സെങ്കിലും അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 82 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് മുഹമ്മദ് സിറാജ് ബാബറിനെ പുറത്താക്കിയതോടെ പാകിസ്ഥാന്‍റെ തകര്‍ച്ചയും തുടങ്ങി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആക്രമണം നയിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും 16 റണ്‍സ് വീതമെടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി, പാകിസ്ഥാന് വമ്പൻ തിരിച്ചടി, പോയന്‍റ് പട്ടികയിൽ നമ്പർ വണ്ണായി ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക