മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ എത്തിയവർ ഇന്ത്യയുടെ ദേശീയ ​ഗാനം ഒരുമിച്ച് ആലപിച്ചതാണ് രോഹിത്തിന്റെ കണ്ണുകളെ  ഈറനണിയിപ്പിച്ചത്.

മെൽബൺ: ‍ ട്വന്റി20 ലോകകപ്പിൽ ആവേശകരമായ ഇന്ത്യ– പാകിസ്താൻ മത്സരത്തിനു മുന്നോടിയായി ദേശീയ​ഗാനം ആലപിച്ചപ്പോൾ കണ്ണീരണിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കണ്ണീർ അടക്കിനിർത്താനാകാത്ത രോഹിതിന്റെ വൈകാരിക മുഹൂർത്തം സോഷ്യൽമീഡിയയിൽ വൈറലായി. ദേശീയ ഗാനം കഴിയുമ്പോൾ കണ്ണുകൾ ഇറുക്കി‌യടച്ച് മുകളിലേക്കു നോക്കി നിന്നു. 

മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ എത്തിയവർ ഇന്ത്യയുടെ ദേശീയ ​ഗാനം ഒരുമിച്ച് ആലപിച്ചതാണ് രോഹിത്തിന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചത്. 2007 മുതൽ ട്വന്റി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യ ട്വന്റി20 ലോകകപ്പ് മത്സരമാണിത്. അത് പാകിസ്താനെതിരെ ആയതും യാദൃഛികം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി. 

Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍.

രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍. 

എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഷഹീന്‍ അഫ്രീദി (8 പന്തില്‍ 16) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) പുറത്താവാതെ നിന്നു.