രോഹിത് ശരാശരി കളിക്കാരനും ക്യാപ്റ്റനും മാത്രമാണ്. മുന്‍ഗാമികളായ സച്ചിന്‍, ഗാംഗുലി, ധോണി, കപിൽ, കോലി, ശാസ്ത്രി എന്നിവരെയെല്ലാം നോക്കുമ്പോള്‍ ലോകോത്തരമെന്ന് പറയാന്‍ രോഹിത്തിന് എന്താണുള്ളതെന്നും ഷമ മൊഹമ്മദ്.

ദില്ലി: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിം​ഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശ‌ർമ്മ തടി അൽപം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറ‌ഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്.

രോഹിത് ശരാശരി കളിക്കാരനും ക്യാപ്റ്റനും മാത്രമാണ്. മുന്‍ഗാമികളായ സച്ചിന്‍, ഗാംഗുലി, ധോണി, കപിൽ, കോലി, ശാസ്ത്രി എന്നിവരെയെല്ലാം നോക്കുമ്പോള്‍ ലോകോത്തരമെന്ന് പറയാന്‍ രോഹിത്തിന് എന്താണുള്ളത്. ശരാശരി കളിക്കാരനും ശരാശരി ക്യാപ്റ്റനും മാത്രമാണ് രോഹിത്. എന്തോ ഭാഗ്യം കൊണ്ട് ഇന്ത്യൻ ക്യാപ്റ്റനായെന്ന് മാത്രം.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മക്കെതിരായ വിവാദ പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മെല്‍ബണ്‍ ടെസ്റ്റില്‍ രോഹിത്തിന്‍റെ സ്വാര്‍ത്ഥത കൊണ്ടാണ് കെ എല്‍ രാഹുലിന് ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങേണ്ടിവന്നത്. അതോടെ ശുഭ്മാന്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായി. അത് മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തു. രോഹിത് ചെയ്തത് എന്താ സ്വാര്‍തത്ഥതയല്ലെ എന്നും ഷമ മൊഹമ്മദ് ചോദിച്ചു.

അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ രോഹിത്തിന് കീഴില്‍ നമ്മള്‍ ഓസ്ട്രേലിയയോട് തോറ്റില്ലെ. മുന്‍ഗാമികളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സാധാരണ പോസ്റ്റായിരുന്നു ഞാന്‍ ചെയ്തത്. എന്നാല്‍ അതിന്‍റെ പേരില്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കായിക താരങ്ങള്‍ എല്ലായ്പ്പോഴും ഫിറ്റായ ശരീരമുള്ളവരായിരിക്കണമെന്ന് തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. മുന്‍ഗാമികളെ താരതമ്യം ചെയ്താണ് ഞാന്‍ രോഹിത്തിനെക്കുറിച്ച് പറഞ്ഞത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. അതുകൊണ്ട് തന്നെ സ്വന്തം നിലപാട് പറയുന്നതില്‍ എന്താണ് തെറ്റെന്നും ഷമ ചോദിച്ചു.

ഇന്ത്യക്കെതിരായ സെമി പോരിന് മുമ്പ് ഓസീസിന് തിരിച്ചടി, പരിക്കേറ്റ ഓപ്പണര്‍ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മയുടെയ ഫിറ്റ്നെസിനെ വിമര്‍ശിച്ച് എക്സിലിട്ട പോസ്റ്റ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡോ. ഷമ മൊഹമ്മദ് പിന്‍വലിച്ചിരുന്നു. രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ വിമര്‍ശനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക