ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി എന്നിവര്‍ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ലങ്കയ്‌ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരമ്പരയ്ക്ക് നാളെ തുടക്കമാവും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി എന്നിവര്‍ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. നേരത്തെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിത്തും കോലിയും തീരുമാനിച്ചിരുന്നു.

ഇപ്പോള്‍ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. '''എനിക്ക് വേണ്ടുവോളം വിശ്രമം ലഭിച്ചു. ലോകകപ്പ് നേടിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത് ഒരു വലിയ അനുഭവമായിരുന്നു. ഡല്‍ഹിയിലും മുംബൈയിലും ഞങ്ങള്‍ക്കുണ്ടായ അനുഭവം പറഞ്ഞറയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നാലിപ്പോള്‍ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ക്രിക്കറ്റ് മുന്നോട്ട് പോകും. ഞങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്തതെന്തും, അക്കാലഘട്ടത്തില്‍ നല്ലതായിരുന്നു. പക്ഷേ സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഞങ്ങളും മുന്നോട്ട് പോകേണ്ടതുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് പറഞ്ഞു.

ഗംഭീര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരിക്കും! പുതിയ കോച്ചിനെ കുറിച്ച് രോഹിത് ശര്‍മ

പുതിയ കോച്ച് ഗൗതം ഗംഭീറിനെ കുറിച്ചൊക്കെ രോഹിത് സംസാരിക്കുന്നുണ്ട്. ഗംഭീറിന്റെ സമീപനം തനിക്ക് മുമ്പ് വന്നവരില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് രോഹിത് സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗൗതം ഗംഭീര്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമാവാനും അദ്ദേഹരത്തിന് കഴിഞ്ഞു. മുമ്പുണ്ടായിരുന്നു പരിശീലകരില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരിക്കും. രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം വരുന്നതിന് മുമ്പ് മുമ്പ് രവി ശാസ്ത്രി ഉണ്ടായിരുന്നു. ഓരോ വ്യക്തിയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. എനിക്ക് ഗംഭീറിനെ വളരെക്കാലമായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഗംഭീറിനറിയാം.'' രോഹിത് ശര്‍മ വ്യക്തമാക്കി.