ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നഷ്ടപ്പെട്ട രോഹിത് ശർമ്മയെ സഹതാരങ്ങൾ കളിയാക്കുന്ന വീഡിയോ വൈറലാകുന്നു. തുടർച്ചയായി 10 ടോസുകൾ തോൽക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായതിന് പിന്നാലെ കളിയാക്കലുമായി എത്തിയ സഹതാരങ്ങളെ ഓടിച്ചുവിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്നലെ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം.
ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍ക്കൊപ്പം ടോസിനെത്തിയ രോഹിത്തിന് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി പത്താം തവണയും ടോസ് നഷ്ടമായി. സാന്‍റ്നര്‍ ടോസിനുശേഷം സംസാരിച്ചുകൊണ്ടിരിക്കെ സമീപത്ത് ക്യാമറകള്‍ക്ക് മുമ്പില്‍ മൈക്കും പടിച്ചു നില്‍ക്കുകയായിരുന്ന രോഹിത്തിനെ പിന്നില്‍ പരിശീലനം നടത്തുകയായിരുന്ന സഹതാരങ്ങള്‍ രോഹിത്തിനെ കളിയാക്കിയത്. മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതോടെ കളിക്കാര്‍ക്ക് നേരേ തിരിഞ്ഞ രോഹിത് ഓടെടാ അവിടെനിന്നെന്ന് വിളിച്ചു പറയുകയായിരുന്നു.
വില്യംസണിന്‍റെ വിക്കറ്റെടുത്ത് ഇന്ത്യൻ വിജയം ഉറപ്പിച്ച അക്സറിന്‍റെ കാലില്‍ തൊട്ട് വിരാട് കോലി
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്താം തവണയാണ് ടോസ് തോല്‍ക്കുന്നത്. ഇന്ത്യയാകട്ടെ അവസാനം കളിച്ച 13 ഏകദിനങ്ങളിലും ടോസ് ജയിച്ചിട്ടില്ല. 2023ലെ ലോകകപ്പ് ഫൈനലിലാണ് ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം തുടങ്ങിയത്. അന്ന് നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഏകദിന ക്രിക്കറ്റില്‍ ഒരു ടീം തുടര്‍ച്ചയായി 10 ടോസ് തോല്‍ക്കുന്നതും ഇതാദ്യമാണ്. 2011-2013നും ഇടക്ക് അയര്‍ലന്‍ഡ് തുടര്‍ച്ചയായി 11 ടോസ് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ക്യാപ്റ്റനായി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് തോറ്റ നായകനെന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ്. 1998-1999 കാലയളവില്‍ ഏകദിനങ്ങളില്‍ 12 ടോസുകളാണ് ലാറ തോറ്റത്. രോഹിത് 2023ലെ ലോകകപ്പ് ഫൈനലിനുശേഷം 10 ടോസുകള്‍ ഇതുവരെ തോറ്റു കഴിഞ്ഞു. ഇന്നലെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ജയിച്ചെങ്കിലും കിവീസ് ഇന്ത്യയോട് 44 റണ്‍സ് തോല്‍വി വഴങ്ങി.
