Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്ക് പ്രതീക്ഷിക്കാം, ബുമ്രക്ക് ഉചിതനായ പകരക്കാരന്‍ ഉടന്‍; സൂചന നല്‍കി രോഹിത് ശര്‍മ്മ

മാര്‍ച്ച് 26ന് വനിതാ പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ ജസ്‌പ്രീത് ബുമ്ര ഗാലറിയിലുണ്ടായിരുന്നു

Rohit Sharma says Jasprit Bumrah replacement should be announced soon jje
Author
First Published Mar 29, 2023, 4:33 PM IST

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ തീര്‍ച്ചയായും മിസ്സ് ചെയ്യുമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. 'ബുമ്രയില്ലാത്തത് വലിയ നഷ്‌ടമാണ്, സങ്കടകരമാണ്. ബുമ്രയുടെ അഭാവം നികത്തുക വലിയ ഉത്തരവാദിത്തമാണ് എന്നറിയാം. ബുമ്രയുടെ പകരക്കാരനായി ചില പേരുകള്‍ ചര്‍ച്ചയിലുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും' എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

മാര്‍ച്ച് 26ന് വനിതാ പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ ജസ്‌പ്രീത് ബുമ്ര ഗാലറിയിലുണ്ടായിരുന്നു. ബുമ്രയുടെ പരിക്ക് വേഗത്തില്‍ മാറുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന താരം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കും എന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ. ബുമ്രയുടെ അഭാവത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവതാരങ്ങള്‍ക്കുള്ള അവസരം കൂടിയാണ് വരുന്ന ഐപിഎല്‍ എന്നാണ് ഹിറ്റ്‌മാന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിനൊപ്പമുള്ള കുറച്ച് യുവ പേസര്‍മാരുണ്ട്. അവര്‍ മത്സരത്തിനിറങ്ങാന്‍ തയ്യാറാണ് എന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ജോഫ്ര ആര്‍ച്ചറുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുന്നതായി മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും വ്യക്തമാക്കി. 

ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന സൂര്യകുമാര്‍ യാദവ് തന്‍റെ പ്രതാപത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷ പരിശീലകന്‍ പങ്കുവെച്ചു. 'ആദ്യത്തെ പന്ത് എങ്ങനെ കളിക്കുന്നു എന്ന് അടിസ്ഥാനപ്പെടുത്തി ഒരു താരത്തെ വിലയിരുത്താനാവില്ല. മൂന്ന് തവണ ആദ്യ പന്തില്‍ പുറത്തായിട്ടുണ്ടാവും. എന്നാല്‍ പന്ത് നന്നായി ഹിറ്റ് ചെയ്യുന്നു എന്നാണ് സൂര്യ പറയുന്നത്. ഐപിഎല്ലില്‍ ആദ്യ പന്ത് നേരിടാനിറങ്ങുമ്പോള്‍ സൂര്യക്ക് വേണ്ടി ആരാധകര്‍ ആര്‍പ്പുവിളിക്കും. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 താരമാണ് സ്‌കൈ' എന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

ഇഷാന്‍ കിഷനല്ല, രോഹിത്തിനൊപ്പം ഓപ്പണറായി വിദേശി; മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തമായ ഇലവന്‍


 

Follow Us:
Download App:
  • android
  • ios