Asianet News MalayalamAsianet News Malayalam

ബാറ്റിങ്ങില്‍ തിളങ്ങാനായില്ല; എങ്കിലും ധോണിയുമായി ഒരു റെക്കോഡ് പങ്കിട്ട് രോഹിത് ശര്‍മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും മോശം ഫോമിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

Rohit Sharma shares a record with MS Dhoni
Author
Bengaluru, First Published Sep 23, 2019, 10:43 AM IST

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും മോശം ഫോമിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ മറ്റൊരു റെക്കോഡ് രോഹിത്ത് സ്വന്തമാക്കി.

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഒരാളായിരിക്കുകയാണ് കോലി. ഇക്കാര്യത്തില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ഒപ്പമെത്തിയിരിക്കുകയാണ് രോഹിത്. ഇരുവരും 98 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 78 മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ്നയാണ് ഇവര്‍ക്കു പിന്നിലുള്ളത്. 72 മത്സരങ്ങളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്.

ട്വന്റി ട്വന്റിയില്‍ 2443 റണ്‍സാണ് ഇതുവരെ രോഹിത് ശര്‍മയുടെ സമ്പാദ്യം. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് രോഹിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios