Asianet News MalayalamAsianet News Malayalam

രോഹിത്തിന് മുന്നറിയിപ്പുമായി ലക്ഷ്മണ്‍; എനിക്ക് പറ്റിയ അബദ്ധം ആവര്‍ത്തിക്കരുത്

നാലു ടെസ്റ്റുകളുടെ മാത്രം പരിചയം വെച്ചാണ് ഞാന്‍ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. അന്ന് എനിക്ക് പറ്റിയ അബദ്ധം ഇപ്പോള്‍ രോഹിത് ആവര്‍ത്തിക്കരുത്. സ്വാഭാവിക കളിയില്‍ വലിയ മാറ്റം വരുത്തിയാല്‍ ഫലമുണ്ടാവില്ലെന്നതാണ് എന്റെ അനുഭവം. അത് നിങ്ങളുടെ മനോഭാവത്തെ ബാധിക്കും.

Rohit Sharma shouldnt make mistakes that I made  says VVS Laxman
Author
Hyderabad, First Published Sep 28, 2019, 7:21 PM IST

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി അരങ്ങേറാനൊരുങ്ങുന്ന രോഹിത് ശര്‍മയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഓപ്പണറായി ഇറങ്ങുമ്പോള്‍ സ്വാഭാവിക കളി പുറത്തെടുക്കാനാണ് രോഹിത് ശ്രമിക്കേണ്ടതെന്നും ബാറ്റിംഗ് ടെക്നിക്കല്‍ മാറ്റം വരുത്തരുതെന്നും ലക്ഷ്മണ്‍ ഉപദേശിച്ചു. 1996-1998 കാലയളവില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യേണ്ടിവന്നപ്പോഴുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇത് പറയുന്നതെന്നും ഓപ്പണറായാലും മധ്യനിരയിലായാലും സ്വാഭാവികമായി കളിക്കാനാണ് രോഹിത് ശ്രദ്ധിക്കേണ്ടതെന്നും മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലക്ഷ്മണ്‍ വ്യക്തമാക്കി.

ഓപ്പണ്‍ ചെയ്തപ്പോള്‍ എനിക്കു പറ്റിയത് ഞാന്‍ ബാറ്റിംഗ് ടെക്നിക്കിലും സമീപനത്തിലും മാറ്റം വരുത്തി എന്നതാണ്. അതൊരിക്കലും ഗുണം ചെയ്യില്ല. എന്നേക്കാള്‍ രോഹിത്തിനുള്ള അനുകൂലഘടകം 12 വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്ന കളിക്കാരന്‍ എന്നതാണ്. നാലു ടെസ്റ്റുകളുടെ മാത്രം പരിചയം വെച്ചാണ് ഞാന്‍ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. അന്ന് എനിക്ക് പറ്റിയ അബദ്ധം ഇപ്പോള്‍ രോഹിത് ആവര്‍ത്തിക്കരുത്. സ്വാഭാവിക കളിയില്‍ വലിയ മാറ്റം വരുത്തിയാല്‍ ഫലമുണ്ടാവില്ലെന്നതാണ് എന്റെ അനുഭവം. അത് നിങ്ങളുടെ മനോഭാവത്തെ ബാധിക്കും.

Rohit Sharma shouldnt make mistakes that I made  says VVS Laxmanരോഹിത് താളത്തില്‍ കളിക്കുന്ന ബാറ്റ്സ്മമാനാണ്. അത് നഷ്ടമായാല്‍ ഓപ്പണറെന്ന നിലയില്‍ ശോഭിക്കാന്‍ പാടാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സമീപനത്തില്‍ ചെറിയ മാറ്റം വരുത്തിയാലും ബാറ്റിംഗ് ടെക്നിക്കല്‍ ഒരു മാറ്റവും വരുത്തരുത്.  ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത് രോഹിത്തിന് ഗുണകരമാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറാകുമെന്ന് കരുതുന്ന രോഹിത്തിന് പക്ഷെ പരിശീലന മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഓപ്പണറായി എത്തിയ രോഹിത് പൂജ്യനായി പുറത്തായിരുന്നു.

Follow Us:
Download App:
  • android
  • ios