Asianet News MalayalamAsianet News Malayalam

ടെസ്റ്റിലും വീരനായി രോഹിത്ത്; തകര്‍ത്തടിച്ച ഹിറ്റ്മാന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യ കുതിക്കുന്നു

ഓപ്പണറായി അരങ്ങേറിയ രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു

rohit sharma super batting in india south africa test
Author
Vishakhapatnam, First Published Oct 2, 2019, 1:44 PM IST

വിശാഖപട്ടണം: ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തില്‍ ആരാധക പ്രതീക്ഷ കാത്ത് രോഹിത്ത് ശര്‍മ്മയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി. ഓപ്പണറായി അരങ്ങേറിയ രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് മേല്‍ ആധിപത്യം നേടിയ രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്സും 10 ഫോറും ആ ഇന്നിംഗ്സിന് അഴകായി.

മായങ്ക് അഗര്‍വാളിന്‍റെ അര്‍ധ സെഞ്ചുറി കൂടിയായപ്പോള്‍ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. 37-ാം ഓവറില്‍ കേശവ് മഹാരാജിനെ സിക്‌സര്‍ പറത്തി ആവേശകരമായാണ് മായങ്ക് ഫിഫ്റ്റി തികച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ 202 എന്ന നിലയിലാണ്. രോഹിത്ത് 115 ഉം മായങ്ക് 84 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുകയാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്‍കിയത്. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള്‍ ആദ്യ സെഷനില്‍ സാവധാനമായിരുന്നു ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്‍മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുകളുമടക്കം 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 91/0 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ. 

ഉച്ചഭക്ഷശേഷം രോഹിത് ശര്‍മ്മ കരുതലോടെ തുടങ്ങിയപ്പോള്‍ സിക്‌സര്‍ പായിച്ചാണ് മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്‌സില്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്‍വാള്‍. 

ഇന്ത്യ ഇലവന്‍: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hanuma Vihari, Wriddhiman Saha(w), Ravindra Jadeja, Ravichandran Ashwin, Ishant Sharma, Mohammed Shami

Follow Us:
Download App:
  • android
  • ios