Asianet News MalayalamAsianet News Malayalam

ഷനകയെ റണ്ണൗട്ടാക്കാനുള്ള ഷമിയുടെ അപ്പീല്‍ പിന്‍വലിപ്പിച്ചു; ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവര്‍ന്ന് രോഹിത് ശര്‍മ

ഷനക ക്രീസിന് പുറത്തായതിനാല്‍ സെഞ്ച്വറി തികയ്ക്കാതെ മടങ്ങുമെന്ന് ഉറപ്പ്. അപ്പോഴാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഇന്ത്യന്‍ നായകന്‍ റെ ഇടപെടല്‍. വിട്ടുകളയാന്‍ ഷമിയെ ഉപദേശിച്ച രോഹിത് ശര്‍മ, അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിച്ചു.

Rohit Sharma wins hearts after he withdraws Shami non striker run out appeal
Author
First Published Jan 11, 2023, 9:28 AM IST

ഗുവാഹത്തി: ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ സെഞ്ച്വറി തികയ്ക്കാന്‍ അനുവദിച്ച രോഹിത് ശര്‍മയെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. അവസാന ഓവറില്‍ ഷനകയെ റണ്ണൗട്ടാക്കാനുള്ള അവസരം വേണ്ടെന്ന് വച്ചാണ് ഇന്ത്യന്‍ നായകന്‍ കയ്യടി നേടിയത്. 98 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ദാസുന്‍ ഷനകയെ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ റണ്‍ഔട്ടാക്കാന്‍ മുഹമ്മദ് ഷമി ശ്രമിച്ചത്. ഷമി അപ്പീല്‍ ചെയ്തതും ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോന്‍ തീരുമാനം മൂന്നാം അംപയര്‍ക്ക് വിട്ടു.

ഷനക ക്രീസിന് പുറത്തായതിനാല്‍ സെഞ്ച്വറി തികയ്ക്കാതെ മടങ്ങുമെന്ന് ഉറപ്പ്. അപ്പോഴാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഇന്ത്യന്‍ നായകന്‍ റെ ഇടപെടല്‍. വിട്ടുകളയാന്‍ ഷമിയെ ഉപദേശിച്ച രോഹിത് ശര്‍മ, അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിച്ചു. തൊട്ടടുത്ത പന്തില്‍ രോഹിത്തിന്റെ പിഴവ് മുതലെടുത്ത് സ്‌ട്രൈക്കിംഗ് എന്‍ഡില്‍ തിരിച്ചെത്തിയ ഷനക, സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 

ഇന്ത്യന്‍ ജയത്തിന്‍െ ശോഭ കെടുത്തുമായിരുന്ന നടപടിയാണ് നായകന്‍ ഇടപെട്ട് പിന്‍വലിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലെ ലോര്‍ഡ്‌സ് ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം അംഗം ദീപ്തി ശര്‍മ, ഇംഗ്ലണ്ട് ബാറ്ററെ സമാനരീതിയില്‍ റണ്‍ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ പ്രകാരം ഷമിയുടെയും ദീപ്തിയുടെയും നടപടികള്‍ ശരിയെങ്കിലും, രോഹിത്തിന്റെ ഇടപെടലിന് തിളക്കമേറെയന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. ചില ട്വീറ്റുകള്‍ വായിക്കാം... 

ആദ്യ ഏകദിനത്തില്‍ 67 റണ്‍സ് ജയമാണ് ഇന്ത്യ നേടിയത്. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (113) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്. ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന്‍ മാലിക്ക് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഒരു മാറ്റവുമില്ല! ലോകകപ്പിൽ അര്‍ജന്‍റീനയെ തോല്‍പ്പിച്ച ഏക രാജ്യത്താണ് റോണോ കളിക്കുന്നതെന്ന് പിയേഴ്സ് മോര്‍ഗൻ

Follow Us:
Download App:
  • android
  • ios