ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ആര്‍സിബിയില്‍ എത്തുന്ന ആന്‍ഡി ഫ്‌ളവര്‍ മിക്ക ടീമുകളുടെയും ഭാഗ്യ പരിശീലകനാണ്. ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പും ആഷസ് പരമ്പരയും നേടിയത് ആന്‍ഡി ഫ്‌ളവറിന്റെ ശിക്ഷണത്തിലാണ്.
ബംഗളൂരു: എന്നും വമ്പന്‍ താരങ്ങളാല്‍ സമ്പന്നമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോലി, ക്രിസ് ഗെയ്ല്‍, എ ബി ഡിവിലിയേഴ്‌സ്, ഫാഫ് ഡുപ്ലെസി തുടങ്ങിയവരൊക്കെ പോരാടിയിട്ടും ആര്‍സിബിക്ക് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ല. ആന്‍ഡി ഫ്‌ളവര്‍ പരിശീലകനായി എത്തുന്നതോടെ ഐപിഎല്ലില്‍ ആദ്യ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. ട്വന്റി20 ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിയിട്ടുള്ള പരിശീലകരില്‍ ഒരാളാണ് ആന്‍ഡി ഫ്‌ളവര്‍.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ആര്‍സിബിയില്‍ എത്തുന്ന ആന്‍ഡി ഫ്‌ളവര്‍ മിക്ക ടീമുകളുടെയും ഭാഗ്യ പരിശീലകനാണ്. ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പും ആഷസ് പരമ്പരയും നേടിയത് ആന്‍ഡി ഫ്‌ളവറിന്റെ ശിക്ഷണത്തിലാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ സൂക്‌സിനെയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെയും ചാംപ്യന്‍മാരാക്കിയ ആന്‍ഡി ഫ്‌ളവര്‍ നാല് ടീമുകളെ വ്യത്യസ്ത ലീഗുകളില്‍ ഫൈനലിലും എത്തിച്ചു.
കഴിഞ്ഞ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പ്ലേ ഓഫില്‍ എത്തിക്കുന്നതിലും ആന്‍ഡി ഫ്‌ളവര്‍ നിര്‍ണായക പങ്കുവഹിച്ചു. ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ആന്‍ഡി ഫ്‌ളവറും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒരേടീമിലായിരുന്നു. 55കാരനായ ആന്‍ഡി ഫ്‌ളവര്‍ സിംബാബ്‌വേയ്ക്കായി പതിനായിറത്തിലേറെ റണ്‍സ് നേടിയിട്ടുള്ള താരമാണ്. എന്തായാലും ഫ്‌ളവര്‍ വരുന്നതോടെ ആര്‍സിബി ആരാധകര്‍ക്കും സന്തോഷം. ആരാധകര്‍ പങ്കുവച്ച ട്വീറ്റുകള്‍ വായിക്കാം...
നേരത്തെ, ഡറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് സ്ഥാനത്ത് നിന്ന് മൈക്ക് ഹെസ്സനേയും മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് സഞ്ജയ് ബംഗാറിനേയും ഒഴിവാക്കിയിരുന്നു. ലക്‌നൗവുമായുള്ള രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ഫ്‌ളവര്‍ ആര്‍സിബിയില്‍ എത്തിയത്. പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

