ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്ലേയിംഗ് കണ്ടീഷനിലും ഇതുപോലെ നിര്‍ണായക മാറ്റങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ ഫ്ലഡ് ലൈറ്റുകള്‍ ഉപയോഗിച്ച് മത്സരം തുടരാമെന്നതാണ് പ്രധാന മാറ്റം. സ്വാഭാവിക വെളിച്ചമില്ലെങ്കില്‍ മത്സരം നിര്‍ത്തിവെക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
ഓവല്‍: അടുത്തമാസം ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ക്രിക്കറ്റ് നിയമ പരിഷ്കരണത്തിനൊരുങ്ങി ഐസിസി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനങ്ങള്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടും മുമ്പ് സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന രീതി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതലുണ്ടാകില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ നിര്‍ദേശമാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ നടപ്പാക്കാനൊരുങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്ലേയിംഗ് കണ്ടീഷനിലും ഇതുപോലെ നിര്‍ണായക മാറ്റങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ ഫ്ലഡ് ലൈറ്റുകള്‍ ഉപയോഗിച്ച് മത്സരം തുടരാമെന്നതാണ് പ്രധാന മാറ്റം. സ്വാഭാവിക വെളിച്ചമില്ലെങ്കില്‍ മത്സരം നിര്‍ത്തിവെക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
അതുപോലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനില് റിസര്‍വ് ദിനമുണ്ടായിരിക്കും. മഴ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ മത്സരം തടസപ്പെട്ടാലും റിസര്‍വ് ദിനത്തിലേക്ക് മത്സരം നീളും. ഫലം ഉറപ്പാക്കാനാണത്.
എന്താണ് സോഫ്റ്റ് സിഗ്നല്‍
സംശയകരമായ തീരുമാനങ്ങള്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടും മുമ്പ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ തന്‍റെ അഭിപ്രായം അറിയിക്കുന്നതാണ് സോഫ്റ്റ് സിഗ്നല്‍. ക്യാച്ച് ഔട്ടുകളിലാണ് ഇത് പ്രധാനമായും നിര്‍ണായകമാകാറുള്ളത്. പന്ത് നിലത്ത് തട്ടും മുമ്പാണോ ഫീല്‍ഡര്‍ ക്യാച്ചെടുത്തത് എന്ന് സംശയമുള്ളപ്പോള്‍ അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ തന്‍റെ തീരുമാനവും അമ്പയര്‍ അറിയിക്കാറുണ്ട്. റീപ്ലേകളില്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഖണ്ഡിക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ തേര്‍ഡ് അമ്പയറും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കാറാണ് പതിവ്. എന്നാല്‍ പുതിയ തീരുമാനപ്രകാരം സംശയാസ്പദമായ ക്യാച്ചുകളില്‍ ഇനി അന്തിമ തീരുമാനം തേര്‍ഡ് അമ്പയറുടേതായിരിക്കും.
അടുത്ത മാസം ഏഴു മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.