ഇന്ത്യന്‍ ഇന്നിംഗ്സില്‍ കേശവ് മഹാരാജ് എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു നാടകീയ രക്ഷപ്പെടല്‍. മഹാരാജിന്‍റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട റിഷഭ് പന്ത് സിംഗിള്‍ ഓടാനായി ക്രീസ് വിട്ടിറങ്ങി. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഓടി പിച്ചിന് മധ്യത്തിലെത്തിയപ്പോള്‍ പന്ത് റണ്ണിനായി ഓടാതെ തിരിച്ച് ക്രീസില്‍ കയറി. ഒരുസെക്കന്‍ഡ് നേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്ന രാഹുല്‍ റിഷഭ് പന്ത് നില്‍ക്കുന്ന ബാറ്റിംഗ് ക്രീസിലേക്ക് തന്നെ ഓടി.

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍(SA vs IND 2nd ODI) ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന്(KL Rahul) ശരിക്കും ലോട്ടറിയടിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. രണ്ട് തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ ഒരു തവണ ഉറപ്പായ റണ്ണൗട്ടില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും((Shikhar Dhawan) വണ്‍ ഡൗണായി ഇറങ്ങി പൂജ്യത്തിന് പുറത്തായ വിരാട് കോലിയുടെയും( Virat Kohli) വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു നില്‍ക്കെയാണ് രാഹുല്‍ റണ്ണട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ത്യന്‍ ഇന്നിംഗ്സില്‍ കേശവ് മഹാരാജ് എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു നാടകീയ രക്ഷപ്പെടല്‍. മഹാരാജിന്‍റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട റിഷഭ് (Rishabh Pant)പന്ത് സിംഗിള്‍ ഓടാനായി ക്രീസ് വിട്ടിറങ്ങി. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഓടി പിച്ചിന് മധ്യത്തിലെത്തിയപ്പോള്‍ പന്ത് റണ്ണിനായി ഓടാതെ തിരിച്ച് ക്രീസില്‍ കയറി. ഒരുസെക്കന്‍ഡ് നേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്ന രാഹുല്‍ റിഷഭ് പന്ത് നില്‍ക്കുന്ന ബാറ്റിംഗ് ക്രീസിലേക്ക് തന്നെ ഓടി.

ഈ സമയം പന്ത് പിടിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള കേശവ് മഹാരാജിന് പന്ത് ത്രോ ചെയ്തു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മഹാരാജിനായില്ല. മഹാരാജിന്‍റെ കൈയില്‍ നിന്ന് വഴുതിയ പന്ത് പിന്നില്‍ നിന്നിരുന്ന ആന്‍ഡില്‍ ഫെലുക്കുവായോക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിനും പന്തെടുത്ത് ത്രോ ചെയ്യാനായില്ല. ത്രോ ചെയ്യാന്‍ ശ്രമിച്ചപ്പോഴാകട്ടെ കൈ തട്ടി പന്ത് പുറകിലേക്ക് പോവുകയും ചെയ്തു.

Scroll to load tweet…

ഇത് കണ്ട രാഹുല്‍ ബാറ്റിംഗ് ക്രീസില്‍ നിന്ന് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് തിരിച്ചോടി ക്രീസില്‍ കയറി. ഇതിനുശേഷം റിഷഭ് പന്തിനോട് ദേഷ്യപ്പെടുന്ന കെ എല്‍ രാഹുലിനെയും ആരാധകര്‍ കണ്ടു. എന്നാല്‍ ക്യാപറ്റന്‍റെ മുഖത്തേക്ക് നോക്കാതെ റിഷഭ് പന്ത് തലകുനിച്ച് രക്ഷപ്പെട്ടു. നേരത്തെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ടിറങ്ങിയ പന്ത് സ്റ്റംപിംഗില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

Scroll to load tweet…