Asianet News MalayalamAsianet News Malayalam

SA vs IND: എറിഞ്ഞിട്ട് പേസര്‍മാര്‍, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക

272-3 എന്ന ശക്തമായ സ്കോറില്‍ മൂന്നാം ദിനം ഇന്ത്യയെ 327 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവശേത്തില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ആദ്യ ഓവറിലെ ബുമ്ര ഞെട്ടിച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ(1) ബുമ്ര റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് കരുതലോടെ കളിച്ച ദക്ഷിണാഫ്രിക്ക കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ചിന് പിരിഞ്ഞു.

 

SA vs IND: India charge after Shami, Siraj strikes, De Kock, Bavuma resist
Author
Centurion, First Published Dec 28, 2021, 6:17 PM IST

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍(SA vs IND) ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327നെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക കരകയറുന്നു. ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തിലെ 32-4ലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ ടെംബാ ബാവുമയും(Temba Bavuma) ക്വിന്‍റണ്‍ ഡീ കോക്കും(Quinton de Kock) ചേര്‍ന്ന് 72 റണ്‍സ് കൂട്ടുകെട്ടിലൂടെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്.

31 റണ്‍സോടെ ബാവുമയും 4 റണ്‍സുമായി വിയാന്‍ മുള്‍ഡറും ക്രീസില്‍. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കക്ക് 219 റണ്‍സ് കൂടി വേണം.ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും മുഹമ്മദ് സിറാജ് ജസ്പ്രീത് ബുമ്ര, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബൗളിംഗിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ് ബുമ്ര മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ആദ്യ ഓവറിലെ ദക്ഷിണാഫ്രിക്ക വിറച്ചു

272-3 എന്ന ശക്തമായ സ്കോറില്‍ മൂന്നാം ദിനം ഇന്ത്യയെ 327 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവശേത്തില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ആദ്യ ഓവറിലെ ബുമ്ര ഞെട്ടിച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ(1) ബുമ്ര റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് കരുതലോടെ കളിച്ച ദക്ഷിണാഫ്രിക്ക കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിനുശേഷം ഷമിയുടെ വിക്കറ്റ് വേട്ട

ലഞ്ചിനുശേഷം കീഗാന്‍ പീറ്റേഴ്സണെയും(15), ഏയ്ഡന്‍ മാര്‍ക്രത്തെയും മടക്കിയ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയെ ബാക്ക് ഫൂട്ടിലാക്കി. തൊട്ടുപിന്നാലെ വാന്‍ഡര്‍ ദസ്സനെ(3) സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ച് സിറാജും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക 32-4ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ബൗളിംഗിനിടെ പരിക്കേറ്റ് ജസ്പ്രീത് ബുമ്ര മടങ്ങിയത് ഇന്ത്യന്‍ ബൗളിംഗിന്‍റെ മുനയൊടിച്ചു. പിടിച്ചു നിന്ന ഡീ കോക്കും ബാവുമയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കി.

ഠാക്കൂറിന്‍റെ സ്ട്രൈക്ക്

കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ മികവ് കാട്ടാറുള്ള ഷര്‍ദ്ദുല്‍ ഠാക്കൂറിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം ശരിവെച്ച് ചായക്ക് തൊട്ടു മുമ്പ് നിലയുറപ്പിച്ച ഡീകോക്കിനെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ബൗള്‍ഡാക്കി. 34 റണ്‍സായിരുന്നു ഠാക്കൂറിന്‍റെ സംഭാവന.

നേരത്തെ ലുംഗി എന്‍ഗിഡിയുടെ (Lungi Ngidi) ആറ് വിക്കറ്റ് പ്രകടനമാണ് മൂന്നാംദിനം ഇന്ത്യയെ തകര്‍ത്തത്. കാഗിസോ റബാദ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്നിന് 272 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകല്‍ കേവലം 55 റണ്‍സിന് നഷ്ടമായി.

മൂന്നാം ദിനം ഇരുട്ടടിയുമായി എന്‍ഗിഡി

272-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഇന്ത്യക്ക് രാഹുലിനെയാണ് ഇന്ന് ആദ്യം നഷ്ടമായത്. ഒന്നാംദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് മാത്ര കൂട്ടിച്ചര്‍ത്ത രാഹുല്‍ റബാദയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി മടങ്ങി. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്‌സ്. പിന്നാലെ അര്‍ധസെഞ്ചുറിക്കരിക രഹാനെയും മടങ്ങി. വ്യക്തികത സ്‌കോര്‍ 48ല്‍ നില്‍ക്കെ എന്‍ഗിഡിക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിക്കുമ്പോഴാണ് രഹാനെ മടങ്ങിയത്. ബാറ്റില്‍ ഉരസിയ പന്ത് ഡി കോക്കിന്‍റെ കൈകളിലേക്ക്. റിഷഭ് പന്താവട്ടെ (8) എന്‍ഗിഡിയുടെ തന്നെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ വാന്‍ ഡര്‍ ദസ്സന് ക്യാച്ച് സമ്മാനിച്ചു. മുഹമ്മദ് ഷമിയെ (8) പുറത്താക്കി എന്‍ഡിഗി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

റബാദയുടെ സ്‌പെല്‍

ആദ്യദിനം നിറം മങ്ങിയ റബാദ ഗംഭീര തിരിച്ചവരവ് നടത്തി. രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി താരം സ്വന്തം പേരിലാക്കി. ആര്‍ അശ്വിനായിരുന്നു രണ്ടാമത്തെ ഇര. അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. ഷാര്‍ദുല്‍ ഠാക്കൂറിനെ (4) റബാദ ഡി കോക്കിന്‍റെ കൈകളിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios