Asianet News MalayalamAsianet News Malayalam

SA vs IND: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ന്; ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിലെ ക്ഷീണമകറ്റണം

ടി20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം നല്‍കുന്നില്ല പൊതുവേ ടീമുകള്‍. എന്നാല്‍ ഇരുടീമുകള്‍ക്കും പുതിയ ചില പരീക്ഷണങ്ങള്‍ക്ക്അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലുണ്ട്.

SA vs IND India takes South Africa in first ODI Today
Author
Johannesburg, First Published Jan 19, 2022, 9:10 AM IST

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക (SAvIND) ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. പാളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ടി20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം നല്‍കുന്നില്ല പൊതുവേ ടീമുകള്‍. എന്നാല്‍ ഇരുടീമുകള്‍ക്കും പുതിയ ചില പരീക്ഷണങ്ങള്‍ക്ക്അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലുണ്ട് 

രോഹിത് ശര്‍മയ്ക്ക് (Rohit Sharma) പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കെ എല്‍ രാഹുല്‍ (K L Rahul). ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയിലേക്കും പരിഗണിക്കപ്പെടുന്നതിനിടെ രാഹുലിന് മൂന്ന് മത്സര പരമ്പരയില്‍ ജയം അനിവാര്യം. കഴിഞ്ഞ രണ്ട് വര്‍ഷം ഏകദിനത്തില്‍ കൂടുതലും മധ്യനിരയിലാണ് കളിച്ചതെങ്കിലും, ദക്ഷിണാഫ്രിക്കയില്‍ ശിഖര്‍ ധവനൊപ്പം (Shikhar Dhawan) രാഹുല്‍ തന്നെ ഓപ്പണറാകും

വിരാട് കോലി വണ്‍ഡൗണില്‍ ഉറപ്പെങ്കില്‍ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യറും സൂര്യകുമാര്‍ യാദവും തമ്മിലാണ് മത്സരം. നാലോ അഞ്ചോ ഓവര്‍ പന്തെറിയാനുമാകും എന്ന പ്രതീക്ഷയില്‍ വെങ്കടേഷ് അയ്യറിന് അരങ്ങേറ്റം നല്‍കിയേക്കും. രണ്ട് സ്പിന്നര്‍മാര്‍ അടക്കം അഞ്ച് ബൗളര്‍മാര്‍ക്ക് സാധ്യതയുണ്ടെന്ന സൂചന നല്‍കിയിട്ടുണ്ട് ഇന്ത്യന്‍ ക്യാപ്. 

ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുമ്ര, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാല് പേസര്‍മാരില്‍ മൂന്ന് പേരെയും അന്തിമ ഇലവനില്‍ പ്രതീക്ഷിക്കാം. ടെസ്റ്റ് പരന്പരയിലെ അപ്രതീക്ഷിത ജയത്തിന്റെ  ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

ആന്റിച്ച് നോര്‍കിയയുടെ അഭാവം നഷ്ടമെങ്കിലും ക്വിന്റണ്‍ ഡി കോക്കിന്റെ മടങ്ങിവരവ് ആതിഥേയരുടെ കരുത്ത് കൂട്ടും. ബോളണ്ട് പാര്‍ക്കിലെ ബൗണ്ടറികളിലേക്കുള്ള ദൂരം കുറവായതിനാല്‍ ഉയര്‍ന്ന സ്‌കോറിന് സാധ്യതയുണ്ട്.
 

Follow Us:
Download App:
  • android
  • ios