Asianet News MalayalamAsianet News Malayalam

SA vs IND: ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍; റിഷഭ് പന്തിനെ വാഴ്ത്തി ഇതിഹാസങ്ങള്‍

58-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ പന്ത് അവസാന ബാറ്ററായ ജസ്പ്രീത് ബുമ്ര പുറത്താവുമ്പോഴും അപരാജജിതനായി ക്രീസില്‍ നിന്നു. പന്തിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും(29) കെ എല്‍ രാഹുലും(10) മാത്രമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. പന്തിന്‍റെ സെഞ്ചുറിയാണ് കേപ്ടൗണില്‍ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

SA vs IND: Sachin, Sehwag, Raina pat Rishabh Pant for ton against South Africa
Author
Cape Town, First Published Jan 13, 2022, 8:14 PM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നെടുന്തൂണായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant ) വാഴ്ത്തി ഇതിഹാസ താരങ്ങള്‍. ഇന്ത്യ 198 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 100 റണ്‍സും നേടിയത് റിഷഭ് പന്തായിരുന്നു.

58-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ പന്ത് അവസാന ബാറ്ററായ ജസ്പ്രീത് ബുമ്ര പുറത്താവുമ്പോഴും അപരാജജിതനായി ക്രീസില്‍ നിന്നു. പന്തിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും(29) കെ എല്‍ രാഹുലും(10) മാത്രമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. പന്തിന്‍റെ സെഞ്ചുറിയാണ് കേപ്ടൗണില്‍ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയുടെ രക്ഷനായ പന്തിനെ ക്രിക്കറ്റ് ലോകവും വാഴ്ത്തിപ്പാടുകയാണ്. രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിലൂടെ പുറത്തായതിന് പിന്നാലെ പന്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നുവെങ്കിലും കേപ്ടൗണിലെ സെഞ്ചുറിയെ പുകഴ്ത്താന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു.

നിര്‍ണായകഘടത്തിലെ അസാമാന്യ പ്രകടനമെന്നായിരുന്നു സച്ചിന്‍ പന്തിന്‍റെ സെഞ്ചുറിയെ വിശേഷിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ് ഒരുപടി കൂടി കടന്ന് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണെന്ന് പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios