പൂജാരയുടെ (Cheteshwar Pujara) വിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കീഗന്‍ പീറ്റേഴ്‌സണെടുത്ത (Keegan Petersen) തകര്‍പ്പന്‍ ക്യാച്ചായിരുന്നു അതിന് കാരണം. മാര്‍കോ ജാന്‍സണിന്റെ പന്തിലാണ് പൂജാര മടങ്ങിയത്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) അവസാന ടെസ്റ്റിന്റെ മൂന്നാംദിനം മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പന്ത് പന്തുകള്‍ക്കിടെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര (9), അജിന്‍ക്യ രഹാനെ (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യയെ നാലിന് 58 എന്ന നിലയിലേക്ക് തള്ളിവിട്ടത് ഇരുവരുടേയും വിക്കറ്റുകളായിരുന്നു.

ഇതില്‍ പൂജാരയുടെ (Cheteshwar Pujara) വിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കീഗന്‍ പീറ്റേഴ്‌സണെടുത്ത (Keegan Petersen) തകര്‍പ്പന്‍ ക്യാച്ചായിരുന്നു അതിന് കാരണം. മാര്‍കോ ജാന്‍സണിന്റെ പന്തിലാണ് പൂജാര മടങ്ങിയത്. പുതിയ പന്തില്‍ പൂജാരയുടെ ശരീരം ലക്ഷ്യമാക്കി എറഞ്ഞിപ്പോള്‍ കേപ്ടൗണില്‍ പിറന്നത് പരമ്പരയിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. 

ശരീരത്തിലേക്ക് വന്ന പന്ത് പ്രതിരോധിക്കാന്‍ പൂജാര ബാറ്റുവച്ചു. ബാറ്റില്‍ തട്ടി ഉയര്‍ന്ന് പന്ത് ലെഗ് ഗള്ളിയില്‍ പീറ്റേഴ്‌സണ്‍ കയ്യിലൊതുക്കി. ഓട്ടും അനായാസമായിരുന്നില്ല ക്യാച്ച്. തന്റെ വലത് ഭാഗത്തേക്ക് ഡൈവ് ചെയ്ത താരം ഒറ്റകൈ കൊണ്ട് പന്ത് കയ്യിലൊതുക്കി. സ്‌പൈഡര്‍മാനെന്നും സൂപ്പര്‍മാനെന്നുമൊക്കെയാണ് പീറ്റേഴ്‌സണെ കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്. വീഡീയോ കാണാം...

Scroll to load tweet…

ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതും ആ വിക്കറ്റാണ്. പിന്നാലെ രഹാനെയും പവലിയനിവല്‍ തിരിച്ചെത്തി. എന്നാല്‍ വിരാട് കോലി- റിഷഭ് പന്ത് സഖ്യം കൂട്ടിച്ചേര്‍ത്ത 94 റണ്‍സ് കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. കോലി 29 റണ്‍സോടെ പുറത്തായെങ്കിലും പന്ത് (77) ഇപ്പോഴും ക്രീസിലുണ്ട്. നിലവില്‍ ഏഴിന് 170 എന്ന നിലയിലാണ് ഇന്ത്യ. 183 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്.