മുംബൈ: ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും വീണ്ടും പാഡണിയുന്നു. മാര്‍ച്ച് 12 മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20യിലാണ് ഇരുവരും വീണ്ടും ബാറ്റ് വീശുക. സച്ചിനും ലാറയ്ക്കുമൊപ്പം വിരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, മുത്തയ്യാ മുരളീധരന്‍ തുടങ്ങിയവരുമുണ്ടാവും. 

കഴിഞ്ഞ വര്‍ഷമാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങല്‍ മാത്രമാണ് കളിച്ചത്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുന്‍താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20യില്‍ കളിക്കുക. 

കഴിിഞ്ഞ വര്‍ഷം കളിച്ച ഇന്ത്യാ ലെജന്‍സ് ടീം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ.