മുംബൈ: യുവതാരം ഋഷഭ് പന്തിനേയും മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റിനേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന്് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകം യുവ വിക്കറ്റ് കീപ്പറെ വാഴത്തുമ്പോഴാണ് സച്ചിന്റെ പരാമര്‍ശം. ഇത്തരം താരതമ്യങ്ങള്‍ വളരെ നേരത്തെയാണെന്ന് സച്ചിന്‍ പറയുന്നത്. 

സച്ചിന്‍ തുടര്‍ന്നു... ''പന്ത് കരിയര്‍ തുടങ്ങിയിട്ടേയുള്ളു. ഈയൊരു സമയത്ത് താരത്തെ ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നത് ശരിയായ കാര്യമല്ല. കുറച്ച്കൂടി കാത്തിരിക്കണം. ഒരു സംശയവുമില്ല, പന്ത് അസാമാന്യ കഴിവുള്ള താരമാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇന്ത്യയുടെ ഭാവി പ്രതീക്ഷ തന്നെയാണ്  പന്ത്.'' സച്ചിന്‍ പറഞ്ഞു നിര്‍ത്തി. 

ഇത്തവണ ഐപിഎല്‍ 16 മത്സരങ്ങള്‍ കളിച്ച പന്ത് 488 റണ്‍സ് നേടിയിരുന്നു. ഏകദിനത്തില്‍ ഓസീസിനായി 9619 റണ്‍സ് നേടിയ താരമാണ് ഗില്‍ക്രിസ്റ്റ്. ടെസ്റ്റില്‍ 5556 റണ്‍സും ഗില്ലിയുടെ പേരിലുണ്ട്.