കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്
ക്രിക്കറ്റ് പ്രേമികളുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് പിറന്നാള്‍. കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരത്തിന് പിറന്നാല്‍ ആശംസിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആരാധകര്‍ക്കൊപ്പം സംവദിക്കുമെന്ന് താരവും ട്വിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1973 ഏപ്രില്‍ 24 ന് മുബൈയിലാണ് സച്ചിന്‍ ജനിച്ചത്. 16മത്തെ വയസ്സില്‍ ക്രിക്കറ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ 2013 ലാണ് വിരമിച്ചത്. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ അദ്ദേഹം നേടിയ റെക്കോഡുകള്‍ പലതും ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറി നേടിയ ഏക ബാറ്റ്സ്മാനാണ് അദ്ദേഹം . 2011ൽ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു അദ്ദേഹം .
