ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് അഹമ്മദാബാദിലും തകരാതെ കാ‍ത്ത ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്വല ജയമാണ് ഇന്നലെ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. മുഹമ്മദ് റിസ്‌വാന്‍ 49 റണ്‍സടിച്ചു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് പാകിസ്ഥന് ഉപദേശവുമായി എത്തിയ ഷൊയൈബ് അക്തര്‍ക്ക് മറുപടി നല്‍കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യക്കെതിരായ പോരാട്ടത്തിന് തൊട്ടു മുമ്പ് സച്ചിനെ പുറത്താക്കുന്ന ചിത്രം എക്സില്‍ പങ്കുവെച്ച അക്തര്‍ ഇതുപോലെ നാളെ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നായിരുന്നു അക്തറുടെ പോസ്റ്റ്.

2003ലെ ലോകകപ്പില്‍ സച്ചിനും കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോലിയുമെല്ലാം പാക് ബൗളര്‍മാരെ തല്ലിപ്പറത്തുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ആരാധകര്‍ ഇതിന് മറുപടി നല്‍കിയെങ്കിലും സച്ചിന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയം നേടിയശേഷം സച്ചിന്‍ അക്തറിന് മറുപടിയുമായി എത്തി. പ്രിയ സുഹൃത്തെ നിങ്ങളുടെ ഉപദേശം അതുപോലെ അനുസരിച്ചു, സംഭവം കൂളായിരുന്നുവെന്നായിരുന്നു കളിയാക്കുന്ന സ്മൈലിയുമിട്ട് സച്ചിന്‍ പ്രതികരിച്ചത്.

Scroll to load tweet…

ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് അഹമ്മദാബാദിലും തകരാതെ കാ‍ത്ത ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്വല ജയമാണ് ഇന്നലെ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. മുഹമ്മദ് റിസ്‌വാന്‍ 49 റണ്‍സടിച്ചു.

അത് വാങ്ങേണ്ട ദിവസം ഇന്നല്ല, കോലിയിൽ നിന്ന് ജേഴ്സി സമ്മാനമായി വാങ്ങിയ ബാബറിനെതിരെ തുറന്നടിച്ച് വസീം അക്രം

മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആക്രമണം നയിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. ഡെങ്കിപ്പനി ബാധിച്ചത് കാരണം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും 16 റണ്‍സ് വീതമെടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍(29 പന്തില്‍ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക