Asianet News MalayalamAsianet News Malayalam

ധോണിയെ ക്യാപ്റ്റനാക്കിയത് സച്ചിന്‍റെ നിര്‍ദേശപ്രകാരം: ശരദ് പവാർ

2007ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴികയാണെന്ന് അറിയിച്ചപ്പോഴാണ് ധോണിയുടെ പേര് സച്ചിൻ  നിർദേശിച്ചതെന്ന് പവാർ

Sachin Tendulkar suggested MS Dhoni as Team India captain in 2007 reveals Sharad Pawar
Author
Mumbai, First Published Mar 8, 2021, 7:28 PM IST

മുംബൈ: സച്ചിൻ ടെൻഡുൽക്കറുടെ നിർദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് ശരദ് പവാർ. 2007ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചപ്പോഴാണ് ധോണിയുടെ പേര് സച്ചിൻ നിർദേശിച്ചതെന്നും പവാർ പറഞ്ഞു. 

2007ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാൻ ക്യാപ്റ്റൻസി ഒഴിയുകയാണെന്ന് ദ്രാവിഡ് അറിയിച്ചത്. ഇതോടെ നായകസ്ഥാനം ഏറ്റെടുക്കാൻ സച്ചിനോട് ആവശ്യപ്പെട്ടു. ക്യാപ്റ്റൻ സ്ഥാനം നിരസിച്ച സച്ചിൻ ധോണിയുടെ പേര് നിർദേശിച്ചുവെന്നും 2005 മുതൽ 2008 വരെ ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാർ പറഞ്ഞു.

ധോണി വിജയനായകന്‍

ധോണിയുടെ നായകത്വത്തില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ (2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി) നേടാന്‍ ടീം ഇന്ത്യക്കായി. ടീം ഇന്ത്യയെ 200 ഏകദിനങ്ങളിലും 72 ടി20കളിലും 60 ടെസ്റ്റുകളിലും ഈ റാഞ്ചിക്കാരന്‍ നയിച്ചു. ടെസ്റ്റില്‍ 27 മത്സരങ്ങളിലും ഏകദിനത്തില്‍ 110 കളികളിലും അന്താരാഷ്‌ട്ര ടി20യില്‍ 41 മത്സരങ്ങളിലും ടീമിനെ ജയിപ്പിച്ചു. 

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ടെസ്റ്റിൽനിന്ന് 2014ലും മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് 2020 ഓഗസ്റ്റ് 15നും വിരമിച്ചു. ഏകദിനങ്ങളിൽ 10,773 റൺസും ട്വന്റി20യിൽ 1617 റൺസും ടെസ്റ്റില്‍ 4876 റണ്‍സും സ്വന്തമാക്കി. ഏറെ വിക്കറ്റ് കീപ്പിംഗ് നേട്ടങ്ങളും ധോണിക്കുണ്ട്. 

Follow Us:
Download App:
  • android
  • ios