മുംബൈ: കാലുകള്‍ കൊണ്ട് ചിത്ര വരക്കുന്ന പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്തിടെ കേരളത്തില്‍ പോയപ്പോഴാണ് പ്രണവിനെ കാണാന്‍ സാധിച്ചത്. പരിമിതികള്‍ മറി കടന്ന് കാലുകള്‍ കൊണ്ടാണ് പ്രണവ് ചിത്രം വരക്കുന്നത്. ഇത് തന്നെയാണ് കേരളത്തിന്‍റെ സ്പിരിറ്റ്. പ്രണവിന്‍റെ ജീവിതം ശരിക്കും പ്രചോദനം നല്‍കുന്നതാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.