Asianet News MalayalamAsianet News Malayalam

ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ സാം കറന്‍

മാര്‍ച്ച് 29ന് നടക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ത്യയും ലോക്ഡൗണിലേക്ക് നീങ്ങിയതോടെ അതിനും സാധ്യത ഇല്ലാതായി. ഭാവി എന്താകുമെന്ന് കണ്ടറിയണം.
 

Sam Curran says I am ready to play in IPL
Author
London, First Published Apr 4, 2020, 5:29 PM IST

ലണ്ടന്‍: സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഐപിഎല്‍ ഉപേക്ഷിക്കുമെന്നാണ് ഇപ്പോഴുള്ള സംസാരം. എന്നാല്‍ വെട്ടിക്കുറച്ചെങ്കിലും നടത്തണമെന്നാണ് ബിസിസിയുടെ പക്ഷം. അതുകൊണ്ട് തന്നെ മത്സരം ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. വിവിധ ടീമുകളുടെ താരങ്ങളും പ്രതീക്ഷയിലാണ.്

ഇംഗ്ലീഷ് താരം സാം കറനും ഇതുതന്നെയാണ് പറയുന്നത്. ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഇക്കാര്യം കറന്‍ തുറന്നുപറയുകയും ചെയ്തു. ഓള്‍റൗണ്ടര്‍ പറയുന്നതിങ്ങനെ.. ''ഐപിഎല്‍ എപ്പോള്‍ ആരംഭിച്ചാലും കളിക്കാനായി ഒരുങ്ങിയരിക്കുകയാണ്. ഫ്രാഞ്ചൈസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്തുതന്നെയായാലും കളിക്കാന്‍ കാത്തിരിക്കുകയാണ്.'' താരം പറഞ്ഞു. സീസണില്‍ 5.5 കോടി രൂപയ്ക്കാണ് കറനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 

മാര്‍ച്ച്  29ന് നടക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ത്യയും ലോക്ഡൗണിലേക്ക് നീങ്ങിയതോടെ അതിനും സാധ്യത ഇല്ലാതായി. ഭാവി എന്താകുമെന്ന് കണ്ടറിയണം.

Follow Us:
Download App:
  • android
  • ios