കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പതിനാല് വയസില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റിലാണ് ദ്രാവിഡിനെ അനുസ്മരിപ്പിച്ച് സമിത്തിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം.

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരവറിയിച്ച് ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പതിനാല് വയസില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റിലാണ് ദ്രാവിഡിനെ അനുസ്മരിപ്പിച്ച് സമിത്തിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം. ധാര്‍വാഡ് മേഖലയ്‌ക്കെതിരെ വൈസ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി ക്രീസിലെത്തിയ സമിത്ത് ആദ്യ ഇന്നിംഗ്‌സില്‍ 201 റണ്‍സ് അടിച്ചുകൂട്ടി. 

250 പന്ത് നേരിട്ട സമിത് 22 ബൗണ്ടറികളോടെയാണ് ഇരട്ട സെഞ്ചുറിയിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സിലും ഉഗ്രന്‍ കളിപുറത്തെടുത്ത സമിത് 94 റണ്‍സുമായി പുറത്താവാതെ നിന്നു. സമനിലയില്‍ അവസാനിച്ച കളിയില്‍ സമിത്ത് 26 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ മുന്‍നായകനായ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനാണ്.