ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് നാലാം നമ്പറില്‍ ആര് കളിക്കുമെന്നത്. നിലവില്‍ വിജയ് ശങ്കര്‍ കളിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി ശങ്കറിനെ ടീമിലെടുത്തപ്പോല്‍ നെറ്റി ചുളിച്ചവര്‍ പലരുമുണ്ട്.
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് നാലാം നമ്പറില്‍ ആര് കളിക്കുമെന്നത്. നിലവില്‍ വിജയ് ശങ്കര്‍ കളിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി ശങ്കറിനെ ടീമിലെടുത്തപ്പോല്‍ നെറ്റി ചുളിച്ചവര്‍ പലരുമുണ്ട്. നാലാം നമ്പറില്‍ കളിക്കാന്‍ യോഗ്യനല്ലെന്ന് ക്രിക്കറ്റ് ആരാധകര്‍ പലരും പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ മുന്‍ സെലക്റ്റര്‍ സന്ദീപ് പാട്ടീലിന് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. ആര്‍ക്ക് വേണമെങ്കിലും നാലാം നമ്പറില്‍ കളിക്കാമെന്നാണ് പാട്ടീല്‍ പറയുന്നത്. പാട്ടില്‍ തുടര്‍ന്നു... എം.എസ് ധോണിയാണ് നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും യോഗ്യന്‍. എന്നാല്‍ ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്ത് കളിക്കാം. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പോലും. ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും നമ്പറില്‍ കളിക്കാന്‍ കഴിവുള്ളവരാണെന്നും പാട്ടീല്‍ പറഞ്ഞു.
