നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രം കളിക്കുന്ന ധവാനെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ല. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകളിലും ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിനുള്ള ടീമിലും ധവാനില്ല.

മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയിയല്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ആരാവണം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടത് എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ അപ്രതീക്ഷിത താരത്തിന്‍റെ പേരുമായി മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടി20 ടീമിലേക്കുപോലും ഇപ്പോള്‍ പരിഗണിക്കാത്ത ശിഖര്‍ ധവാനാകും രോഹിത്തിനൊപ്പം ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് മ‍ഞ്ജരേക്കറുടെ പ്രവചനം. മഞ്ജരേക്കറുടെ പ്രവചനം കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍.

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രം കളിക്കുന്ന ധവാനെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ല. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകളിലും ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിനുള്ള ടീമിലും ധവാനില്ല. ഏകദിന ടീമില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ധവാന്‍റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശനങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ധവാനെ ലോകകപ്പ് ടീമിന്‍റെ ഓപ്പണറായി മഞ്ജരേക്കര്‍ തെരഞ്ഞെടുത്തതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. സ്പോര്‍ട് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മ‍ഞ്ജരേക്കറുടെ വ്യത്യസ്ത അഭിപ്രായം.

പേരില്‍ നിന്ന് ചാഹലിനെ വെട്ടി ധനശ്രീ, വേര്‍പിരിയുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുസ്‌വേന്ദ്ര ചാഹല്‍

ലോകകപ്പില്‍ രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്‌വാദും കെ എല്‍ രാഹുലിന് കടുത്ത മത്സരമാകും നല്‍കുക. ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്. ധവാനും രാഹുലും റുതുരാജും ഗില്ലും കഴിഞ്ഞാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ സഞ്ജു സാംസണും ഇഷാന്‍ കിഷനും എത്തിയേക്കാം. ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതാണ് ഉചിതം.

രാഹുലിനെ ഓപ്പണറായി കളിപ്പിച്ചാല്‍ മാത്രമെ അദ്ദേഹത്തിന് പരമാവധി റണ്‍സ് നേടാനാകൂ. വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് രാഹുല്‍. എങ്കിലും ഓപ്പണര്‍ സ്ഥാനത്തേക്ക് ഇത്രയും താരങ്ങളുള്ള സ്ഥിതിക്ക് കെ എല്‍ രാഹുല്‍ ചിലപ്പോള്‍ ത്യാഗം ചെയ്യേണ്ടിവന്നേക്കാം. രാഹുലിന് ഒരുപക്ഷെ അഞ്ചോ ആറോ നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരാമെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.

പതിയെ പതിയെ ശിഖര്‍ ധവാനും എലൈറ്റ് പട്ടികയില്‍; മുന്നില്‍ രോഹിത്തും സച്ചിനും ഗാംഗുലിയുമെല്ലാം

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഒക്ടോബര്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.