അല്‍പസമയം മുമ്പാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടുന്നതാണ് ടീം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് തന്നെ.

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ അദ്ദേഹത്തിന്റെ ഫോം അത്ര ആശാവഹമല്ല. ഓള്‍റൗണ്ടര്‍ ഗണത്തില്‍ പെടുന്ന താരത്തിന് ബാറ്റിംഗില്‍ ഫോം നിലനിര്‍ത്താനോ ബൗളിംഗില്‍ ശരാശരിക്കപ്പുറം പോവാനോ കഴിയുന്നില്ല. ഫിറ്റ്‌നെസും പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ചാം ടി20യിലാണ് പാണ്ഡ്യ അവസാനമായി പന്തെറിഞ്ഞത്. അന്ന് മുഴുവന്‍ ഓവറുകള്‍ താരം എറിഞ്ഞിരുന്നില്ല. 

ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ചും അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ''ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം ഒരല്‍പ്പം ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ലോകകപ്പില്‍ കായികാധ്വാനം കൂടുതലായിരിക്കും. ഹാര്‍ദിക്കിന് ബാറ്റിംഗിനൊപ്പം 6-7 ഓവറുകള്‍ പന്തെറിയേണ്ടിവരും. 2011 ലോകകപ്പ് ഇന്ത്യ ജയിക്കാന്‍ പ്രധാന കാരണം സുരേഷ് റെയ്‌നയും യുവരാജ് സിംഗുമായിരുന്നു. കാരണം അവര്‍ കുറച്ച് ഓവറുകളും എറിഞ്ഞിരുന്നു. ഹാര്‍ദിക്കിന്റെ ബൗളിംഗ് വളരെയേറെ പ്രധാനപ്പെട്ടതാണ്.'' മഞ്ജരേക്കര്‍ പറഞ്ഞു.

അല്‍പസമയം മുമ്പാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടുന്നതാണ് ടീം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് തന്നെ. നേരത്തെ, ഹാര്‍ദിക്കിന് പകരം ജസ്പ്രിത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

'സൂര്യൻ കറുത്ത മറ നീക്കി പുറത്തുവരും', ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ചാഹല്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.