സഞ്ജുവിനെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനയച്ചാല്‍ അവന് സന്തോഷമാകും. എന്നാല്‍ നാലാം നമ്പറിലോ അഞ്ചാമതോ ആറാമതോ ബാറ്റിംഗിന് വിട്ടാലും അവന് പരാതിയൊന്നുമില്ല. ടീമിന്‍റ ആവശ്യത്തിന് അനുസരിച്ച് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയാറാവുവുന്ന യഥാര്‍ത്ഥ ടീം മാനാണ് അവന്‍.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സത്തില്‍ മലയാളി താരം സഞ്ജു സാംസണെ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമതാക്കിയതിനെതിരെ വമിര്‍ശനമുയരുമ്പോള്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയാറുള്ള യഥാര്‍ത്ഥ ടീം മാനാണ് മലയാളി താരമെന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ സാബാ കരീം. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടാറില്ലെന്നും പ്രധാന താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നതെന്നും സാബാ കരീം പറഞ്ഞു.
സഞ്ജുവിനെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനയച്ചാല്‍ അവന് സന്തോഷമാകും. എന്നാല്‍ നാലാം നമ്പറിലോ അഞ്ചാമതോ ആറാമതോ ബാറ്റിംഗിന് വിട്ടാലും അവന് പരാതിയൊന്നുമില്ല. ടീമിന്‍റ ആവശ്യത്തിന് അനുസരിച്ച് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയാറാവുവുന്ന യഥാര്‍ത്ഥ ടീം മാനാണ് അവന്‍. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാറില്ല. പ്രധാന താരങ്ങള്‍ വിശ്രമം എടുക്കുമ്പോള്‍ മാത്രമാണ് അവന് അവസരം ലഭിക്കുന്നത്. അത് അത്ര എളുപ്പമല്ല യാത്രയല്ല. പക്ഷെ ഇപ്പോഴും അവന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും മികവ് കാട്ടാന്‍ ശ്രമിക്കുന്നുവെന്നും സാബാ കരീം ജിയോ സിനിമയിലെ ടോക് ഷോയില്‍ വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ നാലാം നമ്പറിലിറങ്ങി അര്‍ധസെഞ്ചുറിയുമായി സഞ്ജു തിളങ്ങിയിരുന്നു. ഇന്നലെ തുടങ്ങിയ ടി20 പരമ്പരയില്‍ ആറാം നമ്പറിലിറങ്ങിയ സഞ്ജു 12 റണ്‍സെടുത്ത് നില്‍ക്കെ കെയ്ല്‍ മയേഴ്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.
ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടാനിടയില്ല; സഞ്ജു ഫിനിഷറായി തിളങ്ങണമെന്ന് ഉത്തപ്പ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 145 റണ്‍സെടുക്കനെ കഴിഞ്ഞുള്ളു.
