അവസാന ഏകദിനത്തിലേക്ക് അക്‌സര്‍ പട്ടേല്‍ മടങ്ങിയെത്തും. 10 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 25 ശരാശരിയില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ മാസം 22, 24, 27 തീയതികളില്‍ യഥാക്രമം മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങള്‍.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് സീനിയര്‍ താരങ്ങളെ പരിഗണിച്ചിട്ടില്ല. മതിയായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങളെ മാറ്റിനിര്‍ത്തിത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ആദ്യ ണ്ട് ഏകദിനത്തിനുള്ള ടീമിലില്ല. 

എന്നാല്‍ അവസാന ഏകദിനത്തിനുള്ള ടീമില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നു റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യരും സ്ഥാനം നിലനിര്‍ത്തി. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവില്‍ ഒരിക്കല്‍ കൂടി സെലക്റ്റര്‍മാര്‍ വിശ്വാസമുറപ്പിച്ചു. ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമുലുണ്ട്. അവസാന ഏകദിനത്തിലേക്ക് അക്‌സര്‍ പട്ടേല്‍ മടങ്ങിയെത്തും. 10 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 25 ശരാശരിയില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ മാസം 22, 24, 27 തീയതികളില്‍ യഥാക്രമം മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങള്‍.

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ലോകകപ്പ് ഇന്ത്യ വിട്ട് പുറത്തുപോവില്ല! കപ്പ് ഉയര്‍ത്താന്‍ ഏറ്റവും വലിയ ഊര്‍ജമെന്താണെന്ന് വ്യക്തമാക്കി കോലി