രോഹിത്തിനെതിരെ 44 പന്തുകള്‍ എറിഞ്ഞപ്പോള്‍ അഞ്ച് തവണ പുറത്താക്കാന്‍ സന്ദീപിന് സാധിച്ചിരുന്നു. ട്രന്റ് ബോള്‍ട്ടും ആവേശ് ഖാനും മികച്ച റെക്കോര്‍ഡുണ്ട് രോഹിത്തിനെതിരെ.

ജയ്പൂര്‍: ഇന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മ മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്കുന്നത്. ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര അതിനെ കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു. സന്ദീപ് മടങ്ങിയെത്തുകയാണെങ്കില്‍ മുംബൈ കുറച്ച് പേടിക്കേണ്ടിവരും. കാരണം താരത്തിന് മികച്ച റെക്കോര്‍ഡാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്‌ക്കെതിരെ.

രോഹിത്തിനെതിരെ 44 പന്തുകള്‍ എറിഞ്ഞപ്പോള്‍ അഞ്ച് തവണ പുറത്താക്കാന്‍ സന്ദീപിന് സാധിച്ചിരുന്നു. ട്രന്റ് ബോള്‍ട്ടും ആവേശ് ഖാനും മികച്ച റെക്കോര്‍ഡുണ്ട് രോഹിത്തിനെതിരെ. ഐപിഎല്ലില്‍ 18 പന്തില്‍ രണ്ട് തവണ ബോള്‍ട്ട് രോഹിത്തിനെ മടക്കി. അവസാനം നേര്‍ക്കുനേര്‍ വന്നപ്പോഴും ബോള്‍ട്ടിന്റെ പന്തില്‍ രോഹിത് പുറത്തായിരുന്നു. ആവേശും രണ്ട് തവണ രോഹിത്തിനെ മടക്കി. 13 പന്തുകള്‍ക്കിടെയാണ് ഈ നേട്ടം.

കോലിയെ തെറിപ്പിക്കാന്‍ സഞ്ജുവിന് വേണം ഒരേയൊരു സെഞ്ചുറി! ഊഴം കാത്ത് രോഹിത്തും പരാഗും; ഓറഞ്ച് ക്യാപ് ആരെടുക്കും?

ബോള്‍ട്ടിനും സന്ദീപിനും കിഷനെതിരെ മികച്ച റെക്കോര്‍ഡുണ്ട്, രണ്ട് തവണ വീതം അദ്ദേഹത്തെ പുറത്താക്കി. യൂസ്‌വേന്ദ്ര ചാഹലാവട്ടെ മൂന്ന് തവണ ഇടംകൈയ്യന്‍ ഓപ്പണറുടെ വിധി കുറിക്കാനായി. സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക് പാണ്ഡ്യക്കുമെതിരെ ചാഹല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ ഓവറുകളില്‍ ചാഹലിന്റെ പ്രകടനം നിര്‍ണായകമാവും. സന്ദീപ് മടങ്ങിയെത്തുമ്പോള്‍ കുല്‍ദീപ് സെന്‍ പുറത്താവും. കേശവ് മഹാരാജ്, നന്ദ്രേ ബര്‍ഗര്‍ എന്നിവരില്‍ ഒരാള്‍ ഇംപാക്റ്റ് പ്ലയറായിരിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ ഇവന്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, കുല്‍ദീപ് സെന്‍ / സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചാഹല്‍.