Asianet News MalayalamAsianet News Malayalam

ആറ് സിക്‌സുകള്‍! രഞ്ജിയില്‍ ഏകദിന ശൈലില്‍ ബാറ്റുവീശി സഞ്ജു; ജാര്‍ഖണ്ഡിനെതിരെ കേരളം മികച്ച നിലയില്‍

രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി.

Sanju Samson completes his fifty against Jharkhand in Ranji Trophy
Author
First Published Dec 13, 2022, 2:38 PM IST

റാഞ്ചി: രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ കേരളം ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന സഞ്ജു 78 പന്തില്‍ 57 റണ്‍സുമായി ക്രീസിലുണ്ട്. അക്ഷയ് ചന്ദ്രനാണ് സഞ്ജുവിന് കൂട്ട്. ജാര്‍ഖണ്ഡിന് വേണ്ടി ഉത്കര്‍ഷ് സിംഗ്, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്‌സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോണ്‍ ജോര്‍ജ് (1), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ഇതോടെ കേരളം മൂന്നിന് 98 എന്ന നിലയിലായി. തുടര്‍ന്നാണ് സഞ്ജു ക്രീസിലെത്തുന്നത്. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല. ആറ് സിക്‌സും മൂന്ന് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ട്. മികച്ച നിലയില്‍ പോയികൊണ്ടിരിക്കെ രോഹന്‍ പ്രേം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. 201 പന്തുകള്‍ നേരിട്ട താരം 79 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും രോഹന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സഞ്ജുവിനൊപ്പം 91 റണ്‍സ് രോഹന്‍ കൂട്ടിചേര്‍ത്തിരുന്നു. സഞ്ജുവിനൊപ്പം ക്രീസിലുള്ള അക്ഷയ് രണ്ട് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

കേരള ടീം: രോഹന്‍ പ്രേം, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ ജോര്‍ജ്, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന, എഫ് ഫനൂസ്.

അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്! മെസിയെ കുറിച്ചുള്ള ചോദ്യത്തിന് ലൂക്കാ മോഡ്രിച്ചിന്റെ മറുപടി
 

Latest Videos
Follow Us:
Download App:
  • android
  • ios