ഒമ്പത് കളികളില്‍ ഏഴ് അര്‍ധസെഞ്ചുറികളുമായി 502 റണ്‍സടിച്ച ഐപിഎല്ലില്‍ സഞ്ജുവിന്‍റെ ടീം അംഗമായ റിയാന്‍ പരാഗ് ആണ് ഇതുവരെയുള്ള റണ്‍വേട്ടയില്‍ മുന്നില്‍. 363 റണ്‍സടിച്ച വിഷ്ണു വിനോദാണ് ടൂര്‍ണമെന്‍റില്‍ തിളങ്ങിയ കേരള താരം.

മൊഹാലി: രാജ്യത്തെ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മലയാളി താരം സഞ്ജു സാംസണ് നിരാശ. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടറിലെത്തിയ കേരളം ഇന്നലെ അസമിനോട് തോറ്റ് പുറത്തായതിന് പുറമെ ബാറ്റിംഗിലും സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. എട്ട് മത്സരങ്ങളിലായി കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 138 റണ്‍സ് മാത്രമാണ് സഞ്ജുവിന്‍റെ നേട്ടം. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരി 27.60 വും പ്രഹരശേഷി 145.26 മാണ്.

ഒമ്പത് കളികളില്‍ ഏഴ് അര്‍ധസെഞ്ചുറികളുമായി 502 റണ്‍സടിച്ച ഐപിഎല്ലില്‍ സഞ്ജുവിന്‍റെ ടീം അംഗമായ റിയാന്‍ പരാഗ് ആണ് ഇതുവരെയുള്ള റണ്‍വേട്ടയില്‍ മുന്നില്‍. 363 റണ്‍സടിച്ച വിഷ്ണു വിനോദാണ് ടൂര്‍ണമെന്‍റില്‍ തിളങ്ങിയ കേരള താരം. റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ് വിഷ്ണു വിനോദ്. ഏഴ് കളികളില്‍ 288 റണ്‍സടിച്ച തിലക് വര്‍മയും, ഏഴ് കളികളില്‍ 170.66 സ്ട്രൈക്ക് റേറ്റില്‍ 256 റണ്‍സടിച്ച റിങ്കു സിംഗ്, റുതുരാജ് ഗെയ്‌ക്‌വാദ്(244), യശസ്വി ജയ്‌സ്വാള്‍(242), മെല്ലാം സഞ്ജുവിന് മുന്നിലുണ്ട്.

രോഹിത് പിന്നിലായി, റണ്‍വേട്ടയില്‍ രണ്ടാമതെത്തി കോലി; ഡി കോക്ക് ഇപ്പോഴും ബഹുദൂരം മുന്നില്‍

ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ മുഷ്താഖ് അലിയിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പ് ഫൈനലിനുശേഷം നാലു ദിവസത്തെ ഇടവേള മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ളത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ലോകകപ്പിൽ 48 വര്‍ഷത്തിനിടെ ആദ്യം; ആ ഒരൊറ്റ വിക്കറ്റിലൂടെ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്രനേട്ടം

അതിനാല്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്ന് കരുതുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാകും ഇടമുണ്ടാകുക. ഈ സാഹചര്യത്തില്‍ സയ്യിദ് മുഷ്താഖ് അലിയില്‍ തിളങ്ങിയ തിലക് വര്‍മയും റിങ്കു സിംഗുമെല്ലാം സഞ്ജുവിന് മുമ്പെ ടീമിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക