വിരാട് കോലിയും സുനില്‍ നരെയ്‌നും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പിന്നാലെ സഞ്ജു. നാലാമനായി രാജസ്ഥാന്റെ തന്നെ റിയാന്‍ പരാഗും കളിക്കും.

ചെന്നൈ: ക്രിക്കറ്റ് ആരാധകര്‍ തിരഞ്ഞെടുത്ത ഐപിഎല്‍ ടീമില്‍ ഇടം പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും. അതേസമയം, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് താരങ്ങളാണ് ടീമിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ ടീമുകളുടെ രണ്ടും താരങ്ങള്‍ ടീമിലെത്തി. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടു.

വിരാട് കോലിയും സുനില്‍ നരെയ്‌നും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പിന്നാലെ സഞ്ജു. നാലാമനായി രാജസ്ഥാന്റെ തന്നെ റിയാന്‍ പരാഗും കളിക്കും. തൊട്ടുപിന്നില്‍ എം എസ് ധോണിയേയും ആരാധകര്‍ തിരഞ്ഞെടുത്തു. പേസ് ഓള്‍റൗണ്ടറായി ആന്ദ്രേ റസ്സലും സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി പാറ്റ് കമ്മിന്‍സും ജസ്പ്രിത് ബുമ്രയും കളിക്കും. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടര്‍മാരുടെ ലിസ്റ്റില്‍ രജത് പടിദാര്‍, ശിവം ദുബെ, ദിനേശ് കാര്‍ത്തിക്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുമുണ്ട്.

ആരാധകര്‍ തിരഞ്ഞെടുത്ത ഐപിഎല്‍ ടീം: വിരാട് കോലി, സുനില്‍ നരെയ്ന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, എം എസ് ധോണി, ആന്ദ്രേ റസ്സല്‍, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍. 

ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്തയ്ക്ക് ടോസ് നഷ്ടം! നിര്‍ണായക തീരുമാനമെടുത്ത് ഹൈദരാബാദ്; ടീമില്‍ മാറ്റം

ഓറഞ്ച് ക്യാപ് ഉറപ്പാക്കിയ താരമാണ് കോലി. ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങളില്‍ 741 റണ്‍സാണ് താരം നേടിയത്. 61.75 ശരാശരിയിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. കോലിക്ക് ഒന്നാംസ്ഥാനം നഷ്ടമാവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. കോലിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഏകതാരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ 567 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. 

സഞ്ജു സാംസണ്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലുമാണ് നേട്ടം.