Asianet News MalayalamAsianet News Malayalam

ഇത്തവണ സഞ്ജുവിന് പിഴച്ചു! മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും വിക്കറ്റ് കയ്യില്‍ കൊടുത്തു, നേട്ടം ഖലീലിന്

ഐപിഎല്‍ ചരിത്രത്തില്‍ സഞ്ജു ആദ്യമായിട്ടാണ് ഖലീലിന്റ പന്തില്‍ പുറത്താവുന്നത്. ഈ മത്സരത്തിന് മുമ്പ് ഖലീലിനെതിരെ മികച്ച റെക്കോര്‍ഡുണ്ടായിരുന്നു സഞ്ജുവിന്.

sanju samson lost his wicket first time to khaleel ahmed in ipl
Author
First Published Mar 28, 2024, 8:53 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 15 റണ്‍സെടുത്താണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത്. 14 പന്തുകള്‍ നേരിട്ട താരം ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ആദ്യ മൂന്നും നാലും പന്തുകള്‍ ശ്രദ്ധയോടെയാണ് സഞ്ജു കളിച്ചത്. പിന്നാലെ മുകേഷ് കുമാറിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടികള്‍ നേടി. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ സഞ്ജു ആദ്യമായിട്ടാണ് ഖലീലിന്റ പന്തില്‍ പുറത്താവുന്നത്. ഈ മത്സരത്തിന് മുമ്പ് ഖലീലിനെതിരെ മികച്ച റെക്കോര്‍ഡുണ്ടായിരുന്നു സഞ്ജുവിന്. 28 പന്തുകള്‍ ഖലീലിനെതിരെ കളിച്ച സഞ്ജു 56 റണ്‍സും നേടിയിരുന്നു. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു നേട്ടം. ഒരിക്കല്‍ പോലും പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഫോറും മൂന്ന് സിക്‌സും സഞ്ജു നേടിയിരുന്നു. എന്നാല്‍ ഇത്തവണ കളിമാറി. സഞ്ജു, ഖലീലിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

രോഹിത്തുമായി ചൂടേറിയ ചര്‍ച്ച! ഹാര്‍ദിക്കിന് നേരെ കണ്ണുരുട്ടി ആകാശ് അംബാനി; ടീമില്‍ അസ്വാരസ്യങ്ങള്‍?

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍.

വിശ്വസിച്ച് പന്തേല്‍പിക്കുന്നവുന്ന ബൗളര്‍മാര്‍ ഉള്ളതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന ട്രെന്റ് ബോള്‍ട്ട്. സ്പിന്‍ കെണിയുമായി അശ്വിനും ചാഹലും.  ഇരുടീമും 27 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഡല്‍ഹി പതിമൂന്നിലും രാജസ്ഥാന്‍ പതിനാല് കളിയിലും ജയിച്ചു. പോയന്റ് പട്ടികയില്‍ ഡല്‍ഹി എട്ടാമതും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios