ധോണിക്ക് ശേഷം ആരെന്നുള്ള ചോദ്യത്തിന് ഒരുകാലത്ത് രണ്ടോ മൂന്നോ ഉത്തരങ്ങളുണ്ടായിരുന്നു. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് മുമ്പ് പറഞ്ഞുകേട്ടിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ പേര്. എന്നാല്‍ മോശം ഫോം സഞ്ജുവിനെ പന്ത്, ഇഷാന്‍, കെ.എസ് ഭരത് എന്നിവരുടെയൊക്കെ പിന്നിലാക്കി.
ജയ്പൂര്‍: ധോണിക്ക് ശേഷം ആരെന്നുള്ള ചോദ്യത്തിന് ഒരുകാലത്ത് രണ്ടോ മൂന്നോ ഉത്തരങ്ങളുണ്ടായിരുന്നു. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് മുമ്പ് പറഞ്ഞുകേട്ടിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ പേര്. എന്നാല്‍ മോശം ഫോം സഞ്ജുവിനെ പന്ത്, ഇഷാന്‍, കെ.എസ് ഭരത് എന്നിവരുടെയൊക്കെ പിന്നിലാക്കി. ഇന്ത്യക്ക് വേണ്ടി ഒരു ടി20 കളിച്ച താരമാണെന്നും ഓര്‍ക്കണം. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു തന്റെ പ്രതീക്ഷകളെ കുറിച്ച് പറയുകയാണ്.
സഞ്ജു തുടര്‍ന്നു... ''ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് പോലും എനിക്ക് അറിയില്ല. മറ്റൊരു താരവുമായുള്ള മത്സരവും ഞാനിഷ്ടപ്പെടുന്നില്ല. ഋഷഭ് പന്ത് മികച്ച ബാറ്റ്‌സ്മാനാണ്. അക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരം. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു. അവന്‍ അങ്ങനെ കളിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം. അതേസമയം എന്റെ കഴിവ് എനിക്കറിയാം. ഞാനും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കഠിനാധ്വാം ചെയ്താല്‍ എല്ലാം സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും...''
2017-18 രഞ്ജി സീസണില്‍ 627 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു സഞ്ജു. കഴിഞ്ഞ ഐപിഎല്ലില്‍ 441 റണ്‍സ് നേടുകയും ചെയ്തു. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഞ്ജു.
