ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മിക്ക സീനിയര്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

തിരുവനന്തപുരം: കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20, ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ സെലക്റ്റര്‍മാരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. പിന്നാലെ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ഏഷ്യാ കപ്പ്, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസിനായ തിരഞ്ഞെടുക്കപ്പെട്ട രണ്ടാംനിര ടീമിലും സഞ്ജു ഉണ്ടായിരുന്നില്ല. 

ഭാഗ്യമില്ലാത്ത താരമെന്നാണ് ക്രിക്കറ്റ് ലോകം സഞ്ജുവിനെ പറയാറ്. എന്നാലിപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് സഞ്ജു. ''ഞാന്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് നോക്കൂ. എനിക്ക് പോലും ചിന്തിക്കാന്‍ കഴിയാത്ത ഉയരത്തിലാണത്.'' സഞ്ജു വ്യക്തമാക്കി. രോഹിത്തിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''എനിക്ക് അരികിലേക്ക് വന്ന് സംസാരിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയാറുമുണ്ട് രോഹിത് ശര്‍മ. ഐപിഎല്‍ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയുണ്ടായി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സുകള്‍ നേടിയെന്നും, നന്നായി ബാറ്റ് ചെയ്‌തെന്നും പറഞ്ഞിട്ടിണ്ട്. എനിക്ക് വലിയ പിന്തുണ തന്നിട്ടുണ്ട് അദ്ദേഹം.'' സഞ്ജു വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മിക്ക സീനിയര്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായ തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ മിക്കവാറും താരങ്ങള്‍ സ്‌ക്വാഡിലെത്തി. സൂര്യക്ക് പുറമെ ഏകദിന ലോകകപ്പില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലെത്തി.

എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കാത്തിന്റെ കാരണം ഫിറ്റ്‌നെസ് പ്രശ്‌നമാണെന്ന സൂചന ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരം ടീമിന്റെ ഭാവി പദ്ധതികളിലുണ്ടെന്നും തിരിച്ചെത്തുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. 

അണ്ടര്‍ 17 ലോകകപ്പിലും ബ്രസീലിനെ തീര്‍ത്ത് അര്‍ജന്റീന സെമിയില്‍; ഹാട്രിക്കോടെ വരവറിയിച്ച് എച്ചേവെറി