Asianet News MalayalamAsianet News Malayalam

ടോസ് നേടിയിട്ടും എന്തുകൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു? കാരണം വ്യക്തമാക്കി രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

ക്വാളിഫയര്‍ ഉറപ്പിച്ച രാജസ്ഥാന്‍ ആദ്യ രണ്ടില്‍ നിന്ന് പുറത്താവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന് ജയിച്ചാല്‍ ടീമിന് 18 പോയിന്റാവും.

sanju samson on why selected bat first after winning toss against punjab kings
Author
First Published May 15, 2024, 7:40 PM IST

ഗുവാഹത്തി: ഐപിഎല്ലില്‍ മറ്റൊരു മത്സരത്തില്‍ കൂടി ടോസ് നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരിഞ്ഞെടുത്തു. ഗുവാഹത്തിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലാണ് സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിലും സഞ്ജുവിനായിരുന്നു ടോസ്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളി. രാജസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു. അന്ന് സഞ്ജുവിനെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. 

ഇന്നത്തെ തീരുമാനത്തില്‍ പിന്നിലും സഞ്ജുവിന് കാരണങ്ങുണ്ട്. മലയാളി താരം പറയുന്നതിങ്ങനെ... ''ഈ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഗുവാഹത്തി ഞങ്ങളുടെ രണ്ടാം വീടാണ്. മത്സരത്തിന് മുമ്പ് കൃത്യമായി പിച്ച് പഠിച്ചിരുന്നു. ഈര്‍പ്പം ഉണ്ടാവുമോ ഇല്ലയോ എന്നൊക്കെ സമയമെടുത്ത് പരിശോധിച്ചിരുന്നു.'' സഞ്ജു ടോസ് സമയത്ത് വ്യക്തമാക്കി. 

എട മോനെ സുജിത്തേ! എല്ലാം അണ്ണന്‍ കാണുന്നുണ്ട്; വീടിന്റെ മേല്‍ക്കൂരയിലെ ഭീമന്‍ പെയ്ന്റിംഗിന് സഞ്ജുവിന്റെ മറുപടി

ടീമിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ബാറ്റിംഗ് - ബൗളിംഗ് യൂണിറ്റ് മികച്ച പ്രകടനമാണ് നടത്തുന്നത്. എല്ലാവരും ആവേശത്തിലാണ്. മികച്ച ക്രിക്കറ്റ് കളിക്കാനാവുന്നതിന്റെ സന്തോഷം എല്ലാ താരങ്ങള്‍ക്കുമുണ്ട്. യോഗ്യത ഉറപ്പായതോടെ ടീം ക്യാംപില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല.'' സഞ്ജു കൂട്ടിചേര്‍ത്തു. 

രാഹുല്‍ ദ്രാവിഡിനെ വിടാതെ സീനിയര്‍ താരങ്ങള്‍! തുടരണമെന്ന ആവശ്യം തള്ളി കോച്ച്; കാരണമറിയാം

ക്വാളിഫയര്‍ ഉറപ്പിച്ച രാജസ്ഥാന്‍ ആദ്യ രണ്ടില്‍ നിന്ന് പുറത്താവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന് ജയിച്ചാല്‍ ടീമിന് 18 പോയിന്റാവും. പിന്നീട് അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും തോല്‍പ്പിച്ചാല്‍ സഞ്ജുവും സംഘവും ഒന്നാമതെത്തും. ജോസ് ബട്‌ലര്‍ക്ക് പകരം ടോം കോഹ്ലര്‍-കഡ്മോര്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഇനിയും തിരിച്ചുവരാനായില്ല. കഡ്‌മോര്‍ ഓപ്പണറായേക്കും. ഡോണോവന്‍ ഫെറൈര ഇംപാക്റ്റ് സബ്ബായി കളിക്കും.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.

Latest Videos
Follow Us:
Download App:
  • android
  • ios