Asianet News MalayalamAsianet News Malayalam

ഇതൊന്നും പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളല്ലല്ലൊ! യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയെ കുറിച്ച് സഞ്ജു സാംസണ്‍

ജയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരു മികച്ച പ്രകടനം വന്നാല്‍ ജയ്‌സ്വാള്‍ ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജു മത്സരശേഷം വ്യക്തമാക്കി.

sanju samson on yashasvi jaiswal and his century against mumbai indians
Author
First Published Apr 23, 2024, 1:55 PM IST | Last Updated Apr 23, 2024, 1:55 PM IST

ജയ്പൂര്‍: 60 പന്തില്‍ 140 റണ്‍സുമായി പുറത്താവാതെ നിന്ന യശസ്വി ജയ്‌സ്വാളിന്റെ കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിക്കുന്നത്. ഏഴ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് 30ന് അപ്പുറമുള്ള ഒരു സ്‌കോര്‍ പോലും ജയ്‌സ്വാളിന് നേടാന്‍ സാധിച്ചിരുന്നില്ല. ഫോമിലെത്തിയതിന് പിന്നില്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണയാണെന്ന് ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു. 

ഇപ്പോള്‍ ജയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരു മികച്ച പ്രകടനം വന്നാല്‍ ജയ്‌സ്വാള്‍ ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജു മത്സരശേഷം വ്യക്തമാക്കി. സഞ്ജുവിന്റെ വാക്കുകള്‍... ''ജയ്‌സ്വാളിന് ആരില്‍ നിന്നും ഉപദേശം ലഭിക്കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ആത്മവിശ്വാസമുള്ള താരമാണ് ജയ്‌സ്വാള്‍. ഫോം കണ്ടെത്താന്‍ ഒരു മത്സരം ആവശ്യമായിരുന്നു. അത് ലഭിച്ചു.'' സഞ്ജു വ്യക്തമാക്കി.

രാജസ്ഥാന്റെ വിജയത്തെ കുറിച്ച് സഞ്ജു പറഞ്ഞതിങ്ങനെ... ''വിജയത്തിന്റെ ക്രഡിറ്റ് എല്ലാ താരങ്ങളും അര്‍ഹിക്കുന്നു. പവര്‍പ്ലേയില്‍ നന്നായി തുടങ്ങാന്‍ സാധിച്ചു. മധ്യ ഓവറുകളില്‍ ഇടം കൈയ്യന്‍മാര്‍ അവിശ്വസനീയമായി ബാറ്റ് വീശി. എന്നാല്‍ ഞങ്ങള്‍ തിരിച്ചുവന്ന വഴിയാണ് ടീമിനെ കളി ജയിച്ചത്. വിക്കറ്റ് അല്‍പ്പം വരണ്ടതായിരുന്നു. എന്നാല്‍ ലൈറ്റിന് കീഴില്‍ കാര്യങ്ങള്‍ മാറിമറിയും. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതായിരുന്നു നല്ലത്.'' സഞ്ജു കൂട്ടിചേര്‍ത്തു.

ഇതായിരിക്കണം ക്യാപ്റ്റന്‍! സഞ്ജു കളിച്ചത് ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്ക് വേണ്ടി; നായകനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയ്‌സ്വാളിന് പുറമെ സഞ്ജു 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios