Asianet News MalayalamAsianet News Malayalam

ഇത്തവണ പിഴച്ചില്ല; ബിസിസിഐയുടെ കടുകട്ടി ഫിറ്റ്‌നെസ് ടെസ്റ്റ് വിജയിച്ച് സഞ്ജു

യോ യോ ടെസ്റ്റില്‍ പുതിയതായി ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ ഫിറ്റ്‌നസ് ടെസ്റ്റാണ് സഞ്ജു വിജയകരമായി പൂര്‍ത്തിയാക്കിയത്. 


 

Sanju Samson passes BCCI fitness test in second chance
Author
Chennai, First Published Feb 13, 2021, 12:37 PM IST

ചെന്നൈ: ബിസിസിഐയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തില്‍ വിജയിക്കുകയായിരുന്നു. സഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. യോ യോ ടെസ്റ്റില്‍ പുതിയതായി ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ ഫിറ്റ്‌നസ് ടെസ്റ്റാണ് സഞ്ജു വിജയകരമായി പൂര്‍ത്തിയാക്കിയത്. 

Fitness test passed !! Yoyo ✅ Moving on to Vijay Hazare...

Posted by Sanju Samson on Friday, 12 February 2021

ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ 2 കിലോമീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ, നിധീഷ് റാണ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റിനുണ്ടായ മറ്റുതാരങ്ങല്‍. ഇതില്‍ കിഷനും രണ്ടാം ഘട്ടത്തില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് ജയിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന താരങ്ങളെ യോ യോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യോ യോ ടെസ്റ്റില്‍ പരാജയപ്പെടുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങളുടെ ഫിറ്റ്നസ് അളക്കാനായി ബിസിസിഐ പിന്തുടരുന്നയോയോ ടെസ്റ്റ് 2018ല്‍ സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായുഡു എന്നിവര്‍ പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മൂവരേയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios