ജാഫര്‍ തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനും യുസ്‌വേന്ദ്ര ചാഹലിനും ഇടമില്ല എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇഷാന്‍ കിഷന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണാണ് ജാഫര്‍ ടീമില്‍ ഇടം നല്‍കിയത്.
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമുണ്ടാകുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ നിറയെ സര്‍പ്രൈസുകളുമായി ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.
ജാഫര്‍ തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനും യുസ്‌വേന്ദ്ര ചാഹലിനും ഇടമില്ല എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇഷാന്‍ കിഷന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണാണ് ജാഫര്‍ ടീമില്‍ ഇടം നല്‍കിയത്. ഐപിഎല്ലില്‍ തിളങ്ങിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ജാഫറിന്‍റെ ലോകകപ്പ് ടീമില്‍ സ്ഥാനമില്ല. അതേസമയം, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനെ ജാഫര്‍ ടീമിലെടുത്തിട്ടുമുണ്ട്.
പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ജാഫര്‍ ടീമിലെടുത്തത്. ഇവരില്‍ രണ്ടുപേര്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും ജാഫര്‍ പറയുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നാം പേസറുടെ റോള്‍ നിര്‍വഹിക്കും.ഹാര്‍ദ്ദിക് പന്തെറിഞ്ഞാല്‍ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താമെന്നും ജാഫര്‍ പറഞ്ഞു.
ധോണി പറഞ്ഞതുപോലെ ചെന്നൈ ടീമിലെത്താനായി ബാറ്റിംഗ് പരിശീലനം ആരംഭിച്ച് നടന്‍ യോഗി ബാബു-വീഡിയോ
അക്ഷര്‍ പട്ടേല്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയാണ് സ്പിന്നര്‍മാരായി ജാഫര്‍ ടീമിലെടുത്തത്.ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് നാലാം പേസറായി ജാഫര്‍ ടീമിലുള്‍പ്പെടുത്തിയത്. ബാക്ക് അപ്പ് കീപ്പറായാണ് സഞ്ജുവിനെ ടീമിലെടുത്തതതെന്നും രോഹിത് ശര്‍മക്കും ശുഭ്മാന്‍ ഗില്ലിനുമൊപ്പം മൂന്നാം ഓപ്പണറായി ശിഖര്‍ ധവാനെ ടീമിലുള്‍പ്പെടുത്തുമെന്നും ജാഫര്‍ പറഞ്ഞു.
ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരെയാണ് ജാഫര്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
