ജസ്ഥാൻ റോയൽസിന്‍റെ നായകസ്ഥാനം ഒഴിഞ്ഞാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയത്. ആരാധകരെ ഞെട്ടിച്ച തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സഞ്ജു.

ചെന്നൈ: ഐപിഎൽ പത്തൊമ്പതാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കൂടുമാറ്റമായിരുന്നു മലയാളി താരം സഞ്ജു സാംസൺ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയത്. രാജസ്ഥാൻ റോയൽസിന്‍റെ നായകസ്ഥാനം ഒഴിഞ്ഞാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയത്. ആരാധകരെ ഞെട്ടിച്ച തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സഞ്ജു.

നീണ്ട 11 സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച സഞ്ജു, ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. എന്നാൽ 2025 നവംബറിൽ നടന്ന ട്രേഡിലൂടെ അദ്ദേഹം ചെന്നൈയിലേക്ക് മാറുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സഞ്ജു രാജസ്ഥാന്‍ വിടാനുള് കാരണം വ്യക്തമാക്കിയത്.

രാജസ്ഥാൻ റോയൽസിലെ എന്‍റെ സമയം കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ടീം വിടാനുള്ള തീരുമാനമെടുത്തത്. ഓരോരുത്തർക്കും ഓരോ കാലമുണ്ട്. രാജസ്ഥാനൊപ്പമുള്ള എന്‍റെ ആ കാലഘട്ടം കഴിഞ്ഞു എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പുതിയൊരു ടീമിനൊപ്പമുളള യാത്ര കൂടുതല്‍ എക്സൈറ്റ്മെന്‍റ് ഉണ്ടാക്കുന്നതാണ്.

Scroll to load tweet…

ഇത്തവണ ഐപിഎല്ലില്‍ ആദ്യ മത്സരം തന്നെ പഴയ ടീമായ രാജസ്ഥാനെതിരെയാണ് കളിക്കുന്നത്. ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ രാജസ്ഥാനെതിരെ കളിക്കാന്‍ പോകുന്നത്. ഗ്രൗണ്ടിലിറങ്ങിക്കഴിഞ്ഞാല്‍ വൈകാരികമായി ചിന്തിക്കാറില്ല.കളി തന്നെയാണ് പ്രധാനം. എന്നാല്‍ മത്സരത്തിന് മുമ്പും ശേഷവും പഴയ ടീമിനെതിരെ കളിക്കുമ്പോള്‍ ചെറുപ്പം മുതല്‍ കളിക്കുന്ന താരങ്ങളും കാണുന്ന സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം അപ്പുറത്തുണ്ട്. അവരോട് ഉറപ്പായും സ്നേഹവും ബഹുമാനവുമുണ്ടാകുമെന്നും സഞ്ജു പറഞ്ഞു. സഞ്ജു രാജസ്ഥാന്‍ വിട്ടതോടെ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് നായകനായി തെരഞ്ഞെടുത്തിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ എതിരാളികള്‍. മാര്‍ച്ച് 30ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക