ബൗളിംഗ് റാങ്കിംഗില്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ടാമതാണ്. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.
ദുബായ്: ലോകകപ്പിനുശേഷം മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും ഐസിസി ടി20 റാങ്കിംഗിൽ നേരിയ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ഒരു സ്ഥാനം ഉയര്‍ന്ന് 21-ാം സ്ഥാനത്ത് എത്തിയപ്പോള്‍ 875 റേറ്റിംഗ് പോയന്‍റുമായി സഞ്ജുവിന്‍റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാല് റേറ്റിംഗ് പോയന്‍റ് വ്യത്യാസത്തില്‍ ഇഷാന്‍ കിഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
ശിവം ദുബെ(27), ഹാര്‍ദിക് പാണ്ഡ്യ(48) എന്നിവരുടെ സ്ഥാനങ്ങളിലും മാറ്റമില്ല. ബൗളിംഗ് റാങ്കിംഗില്‍ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ടാമതാണ്. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍ 11 സ്ഥാനം ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ആഗ ഒമ്പത് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഡാരില്‍ മിച്ചല്‍ ഒന്നാമതും വിരാട് കോലി രണ്ടാമതുമാണ്. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ബംഗ്ലാദേശ് താരം മെഹിദി ഹസന്‍ മിറാസ് ഒമ്പത് സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ കുല്‍ദീപ് യാദവ് എട്ടാം സ്ഥാനം നിലനിര്‍ത്തി.
